ചായയ്ക്ക് അടിപൊളി ഉള്ളിവട; വളരെ എളുപ്പത്തില്‍ മികച്ച രുചിയില്‍ തയ്യാറാക്കാം

 

 ചായയ്‌ക്കൊപ്പം സൂപ്പര്‍ ഉള്ളിവട തയ്യാറാക്കിയാലോ? പലഹാരമായി അടിപൊളി ക്രിസ്പി ഉള്ളിവട തന്നെ തയ്യാറാക്കാം. വളരെ എളുപ്പത്തില്‍ രുചികരമായി തയ്യാറാക്കാവുന്ന ഒരു റെസിപ്പി ആണ് ഇത്.

ചായ കടയിലെ രുചിയില്‍ വീട്ടില്‍ ഇന്ന് വൈകുന്നേരം തന്നെ ഇത് തയ്യാറാക്കാം.

ആവശ്യമായ ചേരുവകള്‍

മൈദാ – രണ്ടു കപ്പ്
വല്യ സവോള – 2 നീളത്തില്‍ അരിഞ്ഞത്
പച്ചമുളക് – അഞ്ചണ്ണം വട്ടത്തില്‍ അരിഞ്ഞത്
സോഡാ പൊടി – അര ടി സ്പൂണ്‍
കറിവേപ്പില കൊത്തിയരിഞ്ഞത്
ഇഞ്ചി കൊത്തിയരിഞ്ഞത് – ഒരു കഷ്ണം
ഉപ്പ്
വെള്ളം

തയ്യാറാക്കുന്ന വിധം

മൈദയില്‍ സോഡാ പൊടിയും, ഉപ്പും ചേര്‍ത്ത ശേഷം സവള, പച്ചമുളക്, ഇഞ്ചി, കറിവേപ്പില നന്നായി തിരുമ്മി ചേര്‍ക്കണം. അതിനു ശേഷം കുറച്ചു വെള്ളമൊഴിച്ചു ചപ്പാത്തിയെക്കാള്‍ അയഞ്ഞ പരുവത്തിലുള്ള മാവു തയ്യാറാക്കാം. ഈ കൂട്ട് രണ്ടുമൂന്നു മണിക്കൂര്‍ അടച്ചു വെക്കണം. അതിനു ശേഷം കയ്യില്‍ വെള്ളം നനച്ചു ഉഴുന്നുവട പോലെ ഹോള്‍ ഇട്ടു ചൂടായ എണ്ണയില്‍ വറുത്തു കോരാം.