കരളിനെ കാക്കാം; ഫാറ്റി ലിവർ ലക്ഷണങ്ങൾ അവഗണിക്കരുത്

 

വ്യായാമമില്ലാത്ത ജീവിതശൈലിയുമാണ് ഈ രോഗാവസ്ഥയ്ക്ക് പ്രധാന കാരണമാകുന്നത്. കരളിൽ അഞ്ച് ശതമാനത്തിൽ കൂടുതൽ കൊഴുപ്പ് അടിഞ്ഞുകൂടുമ്പോഴാണ് ഇതിനെ ഫാറ്റി ലിവർ എന്ന് വിളിക്കുന്നത്. പ്രധാനമായും ആൽക്കഹോളിക് ഫാറ്റി ലിവർ, നോൺ ആൽക്കഹോളിക് ഫാറ്റി ലിവർ എന്നിങ്ങനെ രണ്ട് തരത്തിലാണ് ഈ രോഗം കണ്ടുവരുന്നത്.

പ്രധാന ലക്ഷണങ്ങൾ:

  • തുടർച്ചയായ വയറുവേദനയും വയർ പെട്ടെന്ന് നിറഞ്ഞെന്ന തോന്നലും.
  • വിശപ്പില്ലായ്മ, വയർ വീർക്കൽ, മനംമറിച്ചിൽ.
  • കാരണമില്ലാതെ ഭാരം കുറയുക.
  • അമിതമായ ക്ഷീണവും തളർച്ചയും.
  • കാലുകളിൽ നീര് വരിക.
  • ചർമ്മത്തിനും കണ്ണിനും മഞ്ഞനിറം അനുഭവപ്പെടുക.

അമിത മദ്യപാനം മൂലം കരളിന് തകരാർ സംഭവിക്കുന്നതാണ് ആൽക്കഹോളിക് ഫാറ്റി ലിവർ. എന്നാൽ മദ്യപിക്കാത്തവരിലും പ്രമേഹം, ഇൻസുലിൻ പ്രതിരോധം, മോശം മെറ്റബോളിസം എന്നിവ മൂലം നോൺ ആൽക്കഹോളിക് ഫാറ്റി ലിവർ കണ്ടുവരുന്നു.

പ്രതിരോധ മാർഗങ്ങൾ

കരൾ രോഗം കണ്ടെത്തിയാൽ മദ്യപാനം പൂർണ്ണമായും ഒഴിവാക്കണം. രക്തത്തിലെ പ്രമേഹത്തിന്റെ അളവ് കൃത്യമായി നിയന്ത്രിക്കുക, മധുരപലഹാരങ്ങൾ കുറയ്ക്കുക, പോഷകഗുണമുള്ള ഭക്ഷണക്രമം പിന്തുടരുക എന്നിവ അത്യാവശ്യമാണ്. ഒപ്പം പൊണ്ണത്തടി നിയന്ത്രിക്കുന്നതും മെച്ചപ്പെട്ട ഉറക്കം ഉറപ്പാക്കുന്നതും കരളിന്റെ ആരോഗ്യം ദീർഘകാലം സംരക്ഷിക്കാൻ സഹായിക്കുമെന്ന് ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.