സ്ട്രോക്ക് സാധ്യത ഈ ഭക്ഷണങ്ങൾ തടയും; ഇവ നിർബന്ധമായും ആഹാര ശീലത്തിന്റെ ഭാ​ഗമാക്കു 

 

തലച്ചോറിലേയ്ക്ക് പോകുന്ന രക്തധമനികളുടെ തകരാറ് മൂലം തലച്ചോറിന്റെ പ്രവര്‍ത്തനത്തിന് പെട്ടെന്നുണ്ടാകുന്ന ആഘാതമാണ് സ്ട്രോക്ക് അഥവാ പക്ഷാഘാതം. മുഖം ഒരു ഭാഗത്തേക്ക് കോടിപ്പോവുക, ശരീരത്തിന്‍റെ ഒരു വശത്ത് പെട്ടെന്നുണ്ടാകുന്ന ബലക്ഷയം, കൈകാലുകളില്‍ പെട്ടെന്നുണ്ടാകുന്ന തളർച്ച, അപ്രതീക്ഷിതമായി സംസാരശേഷി നഷ്ടമാകുക, നടക്കുമ്പോൾ ബാലൻസ് തെറ്റുക, പെട്ടെന്ന് മറവി ഉണ്ടാകുക തുടങ്ങിയവയൊക്കെ സ്ട്രോക്കിന്‍റെ ലക്ഷണങ്ങളാകാം. സ്‌ട്രോക്ക് തടയാന്‍ ഭക്ഷണകാര്യത്തിലും പ്രത്യേകം ശ്രദ്ധ വേണം. 


ഫാറ്റി ഫിഷ് ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ സാല്‍മണ്‍ പോലെയുള്ള ഫാറ്റി ഫിഷ് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് സ്ട്രോക്ക് സാധ്യതയെ തടയാന്‍ സഹായിക്കും.  ഇലക്കറികള്‍,  വിറ്റാമിനുകള്‍, മിനറലുകള്‍, ആന്‍റി ഓക്സിഡന്‍റുകള്‍ തുടങ്ങിയവ അടങ്ങിയ ചീര പോലെയുള്ള ഇലക്കറികള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് സ്ട്രോക്ക് തടയാന്‍ സഹായിക്കും. ഇവയിലെ ഫോളേറ്റ്, വിറ്റാമിന്‍ ബി, പൊട്ടാസ്യം തുടങ്ങിയവയാണ് ഇതിന് സഹായിക്കുന്നത്. 

 ബെറി പഴങ്ങള്‍ ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ ബ്ലൂബെറി, സ്ട്രോബെറി തുടങ്ങിയ ബെറി പഴങ്ങള്‍ കഴിക്കുന്നതും പക്ഷാഘാതത്തിന്‍റെ സാധ്യതയെ കുറയ്ക്കാന്‍ ഗുണം ചെയ്യും. ഓട്സ്, ഓട്മീല്‍, ബ്രൌണ്‍ റൈസ് തുടങ്ങിയവ അടങ്ങിയ മുഴുധാന്യങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും സ്ട്രോക്ക് സാധ്യതയെ കുറയ്ക്കാന്‍ ഗുണം ചെയ്യും. ഫൈബര്‍ അടങ്ങിയ ഇവ ഹൃദയാരോഗ്യത്തിനും ഗുണം ചെയ്യും. 

 അവക്കാഡോ ആരോഗ്യകരമായ കൊഴുപ്പ് അടങ്ങിയ അവക്കാഡോ കഴിക്കുന്നതും പക്ഷാഘാതത്തിന്‍റെ സാധ്യതയെ കുറയ്ക്കാന്‍ സഹായിക്കും. സിട്രസ് ഫ്രൂട്ട്,  വിറ്റാമിന്‍ സി അടങ്ങിയ ഓറഞ്ച് പോലെയുള്ള സിട്രസ് ഫ്രൂട്ട് കഴിക്കുന്നതും സ്ട്രോക്ക് സാധ്യതയെ തടയാന്‍ സഹായിക്കും. 
നട്സും സീഡുകളും ബദാം, ഫ്ലക്സ് സീഡ്, വാള്‍നട്സ്, ചിയ സീഡുകള്‍ തുടങ്ങിയവയില്‍ വിറ്റാമിനുകള്‍, മിനറലുകള്‍, ഒമേഗ 3 ഫാറ്റി ആസിഡ് തുടങ്ങിയവ അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവയും പക്ഷാഘാതത്തിന്‍റെ സാധ്യതയെ കുറയ്ക്കാന്‍ സഹായിക്കും.