ആഹാരം കഴിച്ചയുടൻ ചെയ്യാൻ പാടില്ലാത്ത കാര്യങ്ങൾ; ദാ ഇവയാണ്

 

ആഹാരം കഴിച്ച ശേഷം നമ്മൾ ചെയ്യുന്ന പല കാര്യങ്ങളും നെഗറ്റീവ് ഫലമാണ് ഉണ്ടാക്കുക. എന്തൊക്കെ കാര്യങ്ങളാണ് ഭക്ഷണശേഷം ചെയ്യാൻ പാടില്ലാത്തത് എന്ന് നോക്കാം.

വർക്കൌട്ട് 
ഭക്ഷണം കഴിച്ച് കഴിഞ്ഞയുടൻ ഒരിക്കലും വർക്കൌട്ട് ചെയ്യരുത്. വ്യായാമ മുറകൾ ഒന്നും തന്നെ ചെയ്യാൻ പാടില്ല. അതിനി വയറ് നിറഞ്ഞിട്ടില്ലെങ്കിൽ കൂടി. ഇത് ദഹനസംബന്ധമായ പ്രശ്‌നങ്ങൾ ഉണ്ടാക്കുന്നു. മാത്രമല്ല വയറ്റിൽ അസ്വസ്ഥതകളും ഉണ്ടാക്കുന്നു.

ഉറക്കം
അധികം ആളുകളും ചെയ്യുന്ന ഒരു കാര്യമാണ് ഉറക്കം. ഭക്ഷണം കഴിച്ച് കഴിഞ്ഞയുടൻ ഉറങ്ങാൻ പോകുന്നത് നല്ല ശീലമല്ല. എന്നാൽ ഭക്ഷണം കഴിച്ച ഉടനേ ഉറങ്ങുന്നത് ആസിഡ് റിഫൽക്‌സ് ഉണ്ടാക്കാം. വയറിന് അസ്വസ്ഥതയും ഇതുമൂലം ഉണ്ടാകും.

പുകവലി
പുകവലി ഭക്ഷണശേഷം മാത്രമല്ല എപ്പോൾ ചെയ്താലും ആരോഗ്യത്തിന് പ്രശ്നമാണ്. ഭക്ഷണത്തിനു മുൻപോ ശേഷമോ പുകവലിയ്ക്കുന്നത് കാൻസറിന് കാരണമാകുന്നു.

പഴങ്ങൾ 
പഴങ്ങൾ കഴിയ്ക്കുന്നത് ഭക്ഷണശേഷം പഴങ്ങൾ കഴിയ്ക്കുന്നതും പലരും ശീലമാക്കിയിട്ടുള്ള ഒന്നാണ്. എന്നാൽ ചില പഴങ്ങൾ കഴിയ്ക്കുന്നത് ദഹനത്തിന് ബുദ്ധിമുട്ടുണ്ടാക്കുന്നു. നെഞ്ചെരിച്ചിൽ പോലുള്ള പ്രശ്‌നങ്ങൾക്ക് ഇവ കാരണമാകുന്നു. ഭക്ഷണത്തിന് അര മണിക്കൂർ മുന്നെയോ ഭക്ഷണം കഴിഞ്ഞ് അരമണിക്കൂർ കഴിഞ്ഞോ പഴങ്ങൾ കഴിക്കാവുന്നതാണ്.

കുളി
ഭക്ഷണം ദഹിക്കാൻ നല്ലതു പോലെ രക്തയോട്ടത്തിന്റെ ആവശ്യമുണ്ട്. എന്നാൽ കുളിയ്ക്കുന്നതോടെ ശരീരത്തിന്റെ താപനില കുറയുകയും രക്തയോട്ടം കുറയുകയും ചെയ്യുന്നു. അതുകൊണ്ടാണ് ഭക്ഷണം കഴിച്ചയുടൻ കുളിക്കരുതെന്ന് പറയുന്നത്.