കാമുകിയ്ക്ക് ഒരുമ്മപോലും നൽകിയിട്ടില്ലേ?; എന്നാൽ ആദ്യ ചുംബനം സുന്ദരമാക്കാം, ടിപ്സ് ഇവിടെയുണ്ട്!

 

സ്വന്തം കാമുകിയുടെ കൂടെ ചിലവഴിക്കുന്ന ഓരോ നിമിഷവും അനശ്വരവും സുന്ദരവുമായിരിക്കും. ആ സുന്ദര നിമിഷത്തിൽ സ്നേഹം നിറഞ്ഞ ഒരു ചുംബനം നൽകാൻ നിങ്ങൾ കൊതിച്ചിട്ടില്ലേ? വാക്കുകളേക്കാൾ മാധുര്യമുള്ള ആ ചുംബനം ആദ്യ ചുംബനമാകുമ്പോൾ അതിന്റെ വീര്യവും കൂടുതലായിരിക്കും. നിങ്ങളുടെ ബന്ധം ദീർഘകാലം നിലനിൽക്കാനും, ഈ നിമിഷം കാമുകി എന്നും മനസ്സിൽ സൂക്ഷിക്കാനും, നിങ്ങളുടെ ചുംബനത്തിന് ഒരു പ്രത്യേകത വേണം. അതിനായി ഇതാ ചില കുറുക്കുവിദ്യകൾ ഇവിടെയുണ്ട്.

മനസ്സറിയാം
പ്രണയിച്ച് തുടങ്ങുമ്പോൾ, തുടക്ക സമയത്ത് പരസ്പരം മനസ്സ് മനസ്സിലാക്കാൻ ശ്രമിക്കുക. പരസ്പരം ഇഷ്ടങ്ങൾ പങ്കുവെയ്ക്കുക. ഒരുമിച്ചിരിക്കുന്ന ഓരോ സന്ദർഭത്തിലും കാമുകിയെ കംഫർട് ആക്കുന്ന കാര്യങ്ങൾ ചെയ്യുക. അങ്ങനെ സാവധാനത്തിൽ നിങ്ങളുടെ ആ​ഗ്രഹം പ്രകടിപ്പിക്കുക. അല്ലെങ്കിൽ നിങ്ങൾ ചുംബിക്കാൻ ആ​ഗ്രഹിക്കുന്നതുപോലെ, നിങ്ങളുടെ പങ്കാളിയും ആ​ഗ്രഹിക്കുന്നുണ്ട് എന്ന് ഉറപ്പ് വരുത്തുക. നിങ്ങൾക്ക് പങ്കാളിയിൽ നിന്നും പോസറ്റീവ് സി​ഗ്നൽ ലഭിച്ചാൽ മാത്രം ചുംബിക്കാം.

ഇരുകൂട്ടരുടെയും സമ്മതത്തോടെ ചുംബിക്കുന്നത് നല്ല ആരോ​ഗ്യകരമായ പ്രണയ ബന്ധം നിലനിർത്താൻ നിങ്ങളെ സഹായിക്കും. കൂടാതെ, കാമുകിയ്ക്ക് നിങ്ങളെക്കുറിച്ചുള്ള മതിപ്പ് വർദ്ധിക്കാനും ഇത് സഹായിക്കും.

ഫ്രഷ്നസ്സ്
പങ്കാളിയെ ചുംബിക്കുന്നതിന് മുൻപ് കുറച്ച് പേഴ്സണൽ ഹൈജീൻ കാത്ത് സൂക്ഷിക്കുന്നത് വളരെ നല്ലതായിരിക്കും. കാമുകിയെ കാണാൻ പോകുന്ന ദിവസങ്ങളിൽ, അലക്കിയിട്ട വസ്ത്രങ്ങൾ ധരിക്കുക. അതുപോലെ, വായനാറ്റം ഇല്ലെന്ന് ഉറപ്പുവരുത്തേണ്ടത് അനിവാര്യമാണ്. ആഹാരം കഴിച്ചാൽ വായ എപ്പോഴും കഴുകി വൃത്തിയാക്കുക. വേണമെങ്കിൽ മൗത്ത് ഫ്രഷ്നർ ഉപയോ​ഗിക്കാവുന്നതാണ്. അതുപോല, ശരീര ദുർ​ഗന്ധം ഇല്ലാതിരിക്കാനും ശ്രദ്ധിക്കാം.

സമാധാനം
കാമുകിയോടൊപ്പം ചിലവഴിക്കുമ്പോൾ നല്ല സമാധാനപരമായ അന്തരീക്ഷം തിരഞ്ഞെടുക്കാൻ എപ്പോഴും ശ്രദ്ധിക്കുക. ഇത് നിങ്ങൾക്ക് മനസ്സ് തുറന്ന് സംസാരിക്കാനുള്ള അവസരം നൽകും. അതുപോലെ, പ്രണയത്തിന് കുറച്ചധികം മധുരം ലഭിക്കാനും, പരസ്പരം സ്നേഹത്തോടെ ആദ്യ ചുംബനത്തെ സ്വീകരിക്കാനും സാധിക്കും.

അതുപോലെ, പരസ്പരം വഴക്കിടാതിരിക്കാൻ ശ്രദ്ധിക്കാം. നല്ലൊരു ഹെൽത്തിയായിട്ടുള്ള ചുറ്റുപാടിലാണ് ഇരുവരും എന്നുറപ്പാക്കണം. എന്നാൽ മാത്രമേ, ചുംബനത്തിന്റെ സന്തോഷം ഇരുകൂട്ടർക്കും ആസ്വദിക്കാൻ സാധിക്കൂ.

സാവധാനം
ചുംബിക്കുമ്പോൾ പങ്കാളിയെ വേദനിപ്പിക്കാത്ത വിധത്തിൽ ചുംബിക്കുക. വളരെ സാവധാനത്തിൽ, ധൃതി പിടിക്കാതെ, ചുംബിക്കാം. ഇത് ഇരുകൂട്ടർക്കും നല്ലൊരു അനുഭവമായിരിക്കും നൽകുക. അതുപോലെ തന്നെ, നിങ്ങൾക്കിടയിലെ സ്നേഹം വർദ്ധിക്കാനും, ആദ്യ ചുംബനത്തിന്റെ സൗന്ദര്യത്തെ കാമുകി ഇടയ്ക്കിടയ്ക്ക് വർണ്ണിക്കാനും ഇത് സഹായിക്കും. ഇത് നിങ്ങളിൽ വളരെയധികം സന്തോഷം ഉളവാക്കുകയും, കാമുകിയോടുള്ള സ്നേഹം വർദ്ധിക്കാനും സഹായിക്കും.

ബലപ്രയോ​ഗം
ഒരിക്കലും ബലം പ്രയോ​ഗിച്ച് ചുംബിക്കാൻ പാടുള്ളതല്ല. ഇത് പങ്കാളിയിൽ വെറുപ്പുണ്ടാകുന്നതിന് കാരണമാകും. കൂടാതെ, ചിലപ്പോൾ നിങ്ങളുടെ സാമീപ്യം പോലും അവർ വെറുത്തെന്ന് വരാം. അതിനാൽ, ബലപ്രയോ​ഗം നല്ലതല്ല. പങ്കാളിയ്ക്കും താൽപര്യം ഉണ്ടെന്ന് ഉറപ്പാക്കിയതിനുശേഷം മാത്രം ഈ ഒരു ഘട്ടത്തിലേയ്ക്ക് കടക്കുന്നതാണ് നല്ലത്. അതുപോലെ, പങ്കാളിയ്ക്ക് താൽപര്യം ഇല്ല എന്നറിയിച്ചാൽ, അത് ബഹുമാനിക്കുന്നതും ബന്ധത്തിന്റെ ആഴം വർദ്ധിപ്പിക്കും. കൂടാതെ, നിങ്ങളെക്കുറിച്ചുള്ള മതിപ്പ് വർദ്ധിക്കാനും ഇത് വളരെയധികം സഹായിക്കും.