ഇനി ചേന മുറിക്കുമ്പോൾ കൈ ചൊറിയില്ല; പുളിവെള്ളം മതി

 

ചേന മുറിക്കുമ്പോൾ കൈ ചൊറിയുന്നു എന്നത് പലരുടേയും പ്രശ്നമാണ്. ഇതിന് പരിഹാരം കാണുന്നതിന് പല മാർഗ്ഗങ്ങളും തേടുന്നവരാണ് പലരും. എന്നാൽ പലപ്പോഴും ചേനകറി വെച്ചാലുള്ള സ്വാദ് ആലോചിക്കുമ്പോൾ പലരും ഈ ചൊറിച്ചിലിനെ അത്ര വലിയ കാര്യമായി ആരും എടുക്കുന്നില്ല. 

എന്നാൽ ഇത്തരത്തിലുള്ള പ്രതിസന്ധികൾക്ക് പരിഹാരം കാണുന്നതിന് ചില പൊടിക്കൈകൾ നമുക്ക് ചെയ്യാൻ സാധിക്കുന്നു.

ഇത് അറിഞ്ഞാൽ ചേനയെ നമുക്ക് നിത്യ ഭക്ഷണത്തിന്റെ ഭാഗമാക്കാം. ചേനയുടെ ചൊറിച്ചിൽ അകറ്റുന്നതിനും ചേന കറിവെക്കുമ്പോഴും അരിഞ്ഞതിനു ശേഷവും ഉള്ള ചൊറിച്ചിലിനെ ഇല്ലാതാക്കാൻ എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണം എന്ന് നോക്കാം. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള പ്രതിസന്ധികൾക്ക് പരിഹാരം കാണുന്നതിന് ചില പൊടിക്കൈകൾ ഉണ്ടെന്ന് നോക്കാം. അതിലൂടെ ഇത് ചേനക്കറിയുടെ സ്വാദ് വർദ്ധിപ്പിക്കുകയും ചെയ്യുന്നു. 

പുളിവെള്ളത്തിൽ കഴുകാം
പുളിവെള്ളത്തിൽ കഴുകി ചേന കറി വെച്ചാൽ ചേന ചൊറിയാതിരിക്കുന്നതിന് കാരണമാകുന്നു. മാത്രമല്ല ഇത് ചേനക്കറിയുടെ സ്വാദ് വർദ്ധിപ്പിക്കുകയും ചെയ്യുന്നു. അതുകൊണ്ട് ചേന മുറിക്കുമ്പോൾ അത് പുളിവെള്ളത്തിൽ മുറിച്ചിട്ടു നോക്കൂ. ചേന ചൊറിയുകയില്ല എന്ന് മാത്രമല്ല കറി വെക്കുമ്പോൾ സ്വാദും വർദ്ധിക്കുന്നു.

അരിയുമ്പോൾ കഴുകരുത്
ചേന അരിയുമ്പോൾ ഒരിക്കലും കഴുകരുത്. ചേനയിൽ വെള്ളം തട്ടിയാൽ അത് കൈ ചൊറിയുന്നതിന് കാരണമാകുന്നു. അതുകൊണ്ട് ചേന അരിഞ്ഞതിന് ശേഷം മാത്രം കഴുകാൻ ശ്രദ്ധിക്കുക. അല്ലെങ്കിൽ അത് കൈ നിർത്താതെ ചൊറിയുന്നതിന് കാരണമാകുന്നു. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കണം.

വെളിച്ചെണ്ണ
വെളിച്ചെണ്ണ കൊണ്ടും ഇത്തരത്തിലുള്ള പ്രതിസന്ധികളെ നമുക്ക് ഇല്ലാതാക്കാവുന്നതാണ്. ചേന അരിഞ്ഞ ശേഷം അൽപം വെളിച്ചെണ്ണ കൈയ്യിൽ തേച്ച് പിടിപ്പിക്കാം. ഇത് കൈയ്യിലെ ചൊറിച്ചിൽ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. മാത്രമല്ല പല കൈയ്യ് നല്ലതു പോലെ സോഫ്റ്റ് ആവുന്നതിനും കാരണമാകുന്നു. ചേന അരിയുന്നതിനു മുൻപും കൈയ്യിൽ വെളിച്ചെണ്ണ തേക്കാവുന്നതാണ്.

ഉപ്പ് വെള്ളം
ചേന അരിഞ്ഞാൽ കൈ ചൊറിയാതിരിക്കാൻ ഉപ്പ് വെള്ളം കൊണ്ട് കൈകഴുകിയാൽ മതി. അൽപം പൊടി ഉപ്പ് എടുത്ത് അത് കൈയ്യിലിട്ട് നല്ലതു പോലെ മസ്സാജ് ചെയ്യുക. ഇത് കൈയ്യിലെ ചൊറിച്ചിൽ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. അതുകൊണ്ട് ഉപ്പ് ഉപയോഗിച്ച് കൈയ്യിലെ ചൊറിച്ചിൽ ഇല്ലാതാക്കാവുന്നതാണ്.

വേവിച്ച ശേഷം മുറിക്കാം
ചേന കറിവെക്കാൻ മുറിക്കും മുൻപ് തന്നെ നമുക്ക് വേവിക്കാം. ഇത് ചേനയുടെ സ്വാദ് വർദ്ധിപ്പിക്കുകയും ആരോഗ്യത്തിന് സഹായിക്കുകയും ചെയ്യുന്നു. ചേനയുടെ സ്വാദ് വർദ്ധിപ്പിക്കുന്നതിന് മാത്രമല്ല ചേന അരിഞ്ഞുള്ള കൈ ചൊറിച്ചിലിന് പരിഹാരം കാണുന്നതിനും സഹായിക്കുന്നു ഈ വേവിക്കൽ.