ചുണ്ടിലെ കറുപ്പ് നിറം മാറ്റാം; കാപ്പിപ്പൊടി കൊണ്ട് ദാ ഇങ്ങനെ ചെയ്താൽ മതി

 

ലിപ്സ്റ്റിക്കുകളുടെ പാർശ്വഫലവും, പുകവലിയും മദ്യപാനവുമൊക്കെ ചുണ്ടിന്റെ സ്വാഭാവിക നിറം നഷ്ടമാക്കുന്നു. കറുത്ത ചുണ്ട് കാരണം ലിപ്സ്റ്റിക്കിടാതെ പുറത്തിറങ്ങാൻ സാധിക്കാത്ത സ്ഥിതിയാണ് പലർക്കും. അങ്ങനെയുള്ളവർ വിഷമിക്കേണ്ട, ചുണ്ടിലെ ഡെഡ് സ്‌കിന്നിനെ ഒഴിവാക്കിയാൽ തന്നെ സ്വാഭാവിക നിറം തിരിച്ചുകിട്ടും. ഇതിനായി സ്‌ക്രബ് ചെയ്തുകൊടുത്താൽ മതി. മാർക്കറ്റിൽ നിരവധി കമ്പനികളുടെ ലിപ്സ്‌ക്രബ് ലഭ്യമാണ്. എന്നാൽ നമ്മുടെ അടുക്കളയിലുള്ള ചില സാധനങ്ങൾ ഉപയോഗിച്ച് തന്നെ ചുണ്ട് സ്‌ക്രബ് ചെയ്യാൻ സാധിച്ചാൽ അതല്ലേ ഏറ്റവും നല്ലത്.


കോഫി, തേൻ എന്നിവ ഉപയോഗിച്ച് ലിപ് സ്‌ക്രബർ ഉണ്ടാക്കാൻ സാധിക്കും. കാപ്പി തിളപ്പിച്ച ശേഷം കിട്ടുന്ന കാപ്പിപ്പൊടി എടുക്കുക. ശേഷം ഇതേ അളവിൽ തേനുമെടുക്കുക. നന്നായി യോജിപ്പിച്ച ശേഷം ചുണ്ടിൽ പത്ത് മിനിട്ട് മസാജ് ചെയ്യുക. ശേഷം ഇളം ചൂടുവെള്ളത്തിൽ കഴുകിക്കളയുക.ബ്രൗൺ ഷുഗറും തേനും ഉപയോഗിച്ച് ലിപ് സ്‌ക്രബർ ഉണ്ടാക്കാം. ഇവ രണ്ടും മിക്‌സ് ചെയ്ത ശേഷം ചുണ്ടിപുരട്ടി നന്നായി സ്‌ക്രബ് ചെയ്യുക. അഞ്ച് മിനിട്ടിന് ശേഷം ഇളം ചൂടുവെള്ളത്തിൽ കഴുകിക്കളയാം. ഒറ്റ ഉപയോഗത്തിൽ തന്നെ മുഴുവനായി കറുപ്പ് നിറം മാറുമെന്ന് പ്രതീക്ഷിക്കരുത്. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഇങ്ങനെ ചെയ്യണം.