ഫ്രൂട്ട് സലാഡ് എന്ന പേരിൽ എല്ലാ ഫ്രൂട്ടുകളും മിക്‌സ് ചെയ്യല്ലേ,; ചില കോംബിനേഷനുകൾ പണി തരും

 
 fruit custard

ഫ്രൂട്ട് സലാ‌ഡ് ഇഷ്ടമില്ലാത്തവർ കുറവായിരിക്കും. ഫ്രൂട്ട് സലാഡിനൊപ്പം ഐസ്‌ക്രീം ചേർക്കുന്നത് കുട്ടികളുടെ പ്രിയപ്പെട്ട വിഭവമാണ്. എന്നാൽ നമുക്ക് ഇഷ്ടമുള്ളതുപോലെ പഴങ്ങൾ മിക്‌സ്‌ ചെയ്യാൻ പാടില്ലെന്ന് എത്രപേർക്കറിയാം?

ചില പഴങ്ങൾ മിക്‌‌സ് ചെയ്ത് കഴിക്കുന്നത് ഗുണത്തെക്കാളേറെ ദോഷം ചെയ്യും. പഴങ്ങളിലെ ആസിഡുകൾ, എൻസൈമുകൾ, മറ്റ് സംയുക്തങ്ങൾ എന്നിവ കൂടിച്ചേരുമ്പോഴുണ്ടാവുന്ന പ്രതിപ്രവർത്തനമാണ് ദോഷമായി ഭവിക്കുന്നത്. അതിനാൽ തന്നെ ഏതൊക്കെ പഴങ്ങൾ കൂട്ടിയോജിപ്പിക്കാൻ പാടില്ലെന്നത് അറിഞ്ഞിരിക്കേണ്ടത് പ്രധാനമാണ്. കുട്ടികൾക്കും ജീവിത ശൈലീ രോഗങ്ങൾ ഉള്ളവർക്കും മിക്‌സഡ് ഫ്രൂട്ട് വിഭവങ്ങൾ നൽകുമ്പോൾ പ്രത്യേകം ശ്രദ്ധിക്കണം.

  • തണ്ണിമത്തൻ: ഇതിലെ ഉയർന്ന ജലാംശവും പ്രത്യേക എൻസൈമുകളും മറ്റ് പഴങ്ങളുമായി കൂടിച്ചേരുമ്പോൾ ദഹന പ്രശ്നങ്ങൾ ഉണ്ടാക്കാനിടയുണ്ട്. അതിനാൽ തന്നെ തണ്ണിമത്തൻ ഒറ്റയ്ക്ക് കഴിക്കുന്നതാണ് നല്ലത്.
  • നാരങ്ങയും പപ്പായയും: പപ്പായയിലെ എൻസൈമും നാരങ്ങയിലെ ആസിഡുകളും കൂടികലരുന്നത് ദഹനപ്രശ്നങ്ങൾക്കും അസിഡിറ്റിക്കും കാരണമാവും.
  • അസിഡിറ്റിയുള്ള പഴങ്ങളും മധുരമുള്ള പഴങ്ങളും ഒരുമിച്ച് കഴിക്കരുത്. ഉദാഹരണം പൈനാപ്പിൾ,സ്‌ട്രോബറി മുതലായവും വാഴപ്പഴം, പീച്ച് തുടങ്ങിയവയും ഒരുമിച്ച് കഴിക്കുന്നത് ഒഴിവാക്കുക.
  • വാഴപ്പഴവും പേരയ്ക്കയും: വാഴപ്പഴത്തിൽ അടങ്ങിയിട്ടുള്ള പ്രോട്ടീനും ഫൈബറും പേരയ്ക്കയിലെ വിറ്റാമിൻ സിയും ദോഷകരമായി രീതിയിൽ ശരീരത്തിൽ പ്രതിപ്രവ‌ർത്തനം നടത്തുന്നു.
  • ഓറഞ്ചും കാരറ്റും: ഓറഞ്ചിലെ ഉയർന്ന വിറ്റാമിൻ സിയും കാരറ്റിലെ ബീറ്റാ കരോട്ടിനും ഒത്തുചേരുന്നത് ശരീരത്തെ ദോഷകരമായി ബാധിക്കുന്നു.