ബില്ലുകളും റീചാർജും മറക്കില്ല; ഗൂഗിൾ പേയിൽ ഇനി പേയ്‌മെന്റ് റിമൈൻഡർ സെറ്റ് ചെയ്യാം
പേയ്മെന്റ് റിമൈഡർ ഫീച്ചർ
ഗൂഗിൾ പേയുടെ പേയ്‌മെന്റ് റിമൈൻഡർ ഫീച്ചർ ഉപയോഗിച്ചാൽ ബില്ലുകൾ കൃത്യമായി അടയ്ക്കാം മാത്രമല്ല റീചാർജ് ചെയ്യാുള്ള തിയ്യതി മറന്ന് ഫോണിൽ ഡാറ്റ കിട്ടാത്ത അവസ്ഥ പോലും ഉണ്ടാകില്ല. ബില്ലുകൾ മാത്രമല്ല, വാടക തുക, മെയിന്റനൻസ്, പത്ര ബില്ലുകൾ തുടങ്ങിയ പേയ്‌മെന്റുകൾക്കായി നിങ്ങൾക്ക് റിമൈൻഡർ സെറ്റ് ചെയ്യാൻ സാധിക്കും. ഈ ഫീച്ചറിൽ നിങ്ങൾക്ക് താൽപ്പര്യമുണ്ടെങ്കിൽ എങ്ങനെയാണ് ഇത് ഓൺ ചെയ്യുന്നത് എന്ന് നോക്കാം.
ഗൂഗിൾ പേയിൽ പേയ്മെന്റ് റിമൈൻഡർ സെറ്റ് ചെയ്യാം
● നിങ്ങളുടെ ഐഒഎസ്, ആൻഡ്രോയിഡ് സ്മാർട്ട്‌ഫോണിൽ ഗൂഗിൾ ആപ്പ് തുറക്കുക.
● താഴെയായി കാണുന്ന റെഗുലർ പേയ്‌മെന്റ്സ് ഓപ്ഷൻ ടാപ്പ് ചെയ്യുക.
● പേയ്‌മെന്റ് ഓപ്ഷന് താഴെ പേയ്‌മെന്റ് കാറ്റഗറി ടാപ്പ് ചെയ്യുക.
● സീ ഓൾ ടാപ്പ് ചെയ്‌ത് നിങ്ങൾക്ക് ആവശ്യമായ വിഭാഗം തിരഞ്ഞെടുക്കുക.
● റിക്കറിങ് പേയ്മെന്റുകൾക്കായി കുറച്ച് വിവരങ്ങൾ നൽകേണ്ടതുണ്ട്.
● കോൺടാക്റ്റ് ലിസ്റ്റിൽ നിന്ന് പണം അയക്കേണ്ട കോൺടാക്റ്റ് തിരഞ്ഞെടുക്കുക.
● സ്റ്റാർട്ട് ഡേറ്റ് തിരഞ്ഞെടുക്കുക.
● പേയ്‌മെന്റ് ഫ്രീക്വൻസി തിരഞ്ഞെടുക്കുക.
● തുക തിരഞ്ഞെടുക്കുക.
● എളുപ്പം തിരിച്ചറിയാനായി പേയ്‌മെന്റിന് ഒരു പേര് നൽകുക.
● നിങ്ങളുടെ ചെക്ക്‌ലിസ്റ്റിൽ പേയ്‌മെന്റ് റിമൈൻഡർ കാണാൻ, റിമൈൻഡർ സെറ്റ് ചെയ്യാനുള്ള ഓപ്ഷൻ ടാപ്പ് ചെയ്യുക.
പേയ്മെന്റ് രീതി
സാധാരണ പിയർ പേയ്‌മെന്റുകൾക്കായി റിമൈൻഡറുകൾ സെറ്റ് ചെയ്യാൻ മാത്രമേ ഗൂഗിൾ പേയിലൂടെ സാധിക്കുകയുള്ളു. ഓട്ടോമാറ്റിക്കായി പണം അക്കൌണ്ടിൽ നിന്നും പോവുകയില്ല. നിങ്ങൾക്ക് നോട്ടിഫിക്കേഷനായി പണം അടയ്ക്കേണ്ട തിയ്യതിയാണ് എന്ന് ഓർമിപ്പിക്കുക മാത്രമാണ് ചെയ്യുന്നത്. റിമൈൻഡർ സെറ്റ് ചെയ്താലും പേയ്മെന്റ് നിങ്ങൾ തന്നെ ചെയ്യേണ്ടി വരും. അക്കൗണ്ടിൽ നിന്ന് ഓട്ടോമാറ്റിക്കായി തുക കുറയ്ക്കുന്നതിന് പകരം പണമടയ്ക്കാനുള്ള നോട്ടിഫിക്കേഷൻ മാത്രം ലഭിക്കും.
റുപേ ക്രെഡിറ്റ് കാർഡ്
ഗൂഗിൾ പേ, നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുമായി (എൻപിസിഐ) സഹകരിച്ചുകൊണ്ട് യൂണിഫൈഡ് പേയ്‌മെന്റ് ഇന്റർഫേസിൽ (യുപിഐ) റുപേ ക്രെഡിറ്റ് കാർഡുകൾക്കുള്ള സപ്പോർട്ട് നൽകുന്നുണ്ട്. ഉപയോക്താക്കൾക്ക് അവരുടെ റുപേ ക്രെഡിറ്റ് കാർഡുകൾ ഗൂഗിൾ പേയുമായി ലിങ്ക് ചെയ്യാനും റുപേ ക്രെഡിറ്റ് കാർഡുകൾ സ്വീകരിക്കുന്ന എല്ലായിടത്തും ഓൺലൈനായും ഓഫ്‌ലൈനായും പണമടയ്ക്കാനും സാധിക്കും.
സപ്പോർട്ട് ചെയ്യുന്ന കാർഡുകൾ
ആക്‌സിസ് ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, കാനറ ബാങ്ക്, എച്ച്‌ഡിഎഫ്‌സി ബാങ്ക്, ഇന്ത്യൻ ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക്, പഞ്ചാബ് നാഷണൽ ബാങ്ക്, യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ എന്നിവയുടെ റുപേ ക്രെഡിറ്റ് കാർഡുകൾ ഇപ്പോൾ ഗൂഗിൾ പേയിൽ ലിങ്ക് ചെയ്ത് ഉപയോഗിക്കാവുന്നതാണ്. ഗൂഗിൾ പേയിൽ വേറെയും മികച്ച സവിശേഷതകളുണ്ട്. സുരക്ഷയും സൌകര്യവും മുൻനിർത്തിയാണ് ഗൂഗിൾ പേ ഇത്തരം ഫീച്ചറുകൾ നൽകുന്നത്.