യോനിയിലെ ചൊറിച്ചിൽ; കാരണങ്ങളും പരിഹാരവും അറിയാം

സ്ത്രീ ശരീരത്തിലെ ഏറെ സെന്‍സിറ്റീവായ ഭാഗമാണ് യോനി. അണുബാധകള്‍ക്കുള്ള സാധ്യത കൂടുതലായതിനാൽ അതിന്റെ വൃത്തിയും വളരെ പ്രധാനമാണ്. യോനിയിൽ സർവ സാധാരണമായി ഉണ്ടാകുന്ന ഒന്നാണ് ചൊറിച്ചിൽ. എന്നാൽ ഈ ചൊറിച്ചിൽ അസ്വസ്ഥതകൾ​ മാത്രമല്ല മറ്റു പ്രശ്നങ്ങൾക്കും കാരണമായേക്കാം.

യീസ്റ്റ് അണുബാധ, ബാക്ടീരിയൽ വാജിനോസിസ് എന്നിവ അസാധാരണമായ ഡിസ്ചാർജിന് കാരണമായേക്കാം. എന്നാൽ റേസർ ബമ്പുകൾ ജനൈറ്റൽ ഹെർപ്പസ് പോലുള്ള മറ്റു പ്രശ്നങ്ങൾ ഉണ്ടാക്കില്ല. എന്തുതന്നെയായാലും, സമയബന്ധിതവും ശരിയായ ചികിത്സ ആരംഭിക്കുന്നതിനും യോനിയിലെ ചൊറിച്ചിലിന്റെ കാരണങ്ങൾ അറിയേണ്ടത് ആവശ്യമാണ്.

ബാക്ടീരിയയുടെ വളർച്ചയും യോനിയിലെ പിഎച്ച് അസന്തുലിതാവസ്ഥയും മൂലമുണ്ടാകുന്ന ഒരു അവസ്ഥയാണ് ബാക്ടീരിയൽ വാഗിനോസിസ്, ഇത് ചൊറിച്ചിലിന് കാരണമാകുന്നു.

സോപ്പുകൾ, ഡിറ്റർജന്റുകൾ, ബബിൾ ബത്ത്, പുതിയ തരം അടിവസ്ത്രങ്ങൾ, എന്നിങ്ങനെ ഒരു പുതിയ ഉൽപന്നം യോനിയുമായി സമ്പർക്കം പുലർത്തുന്ന സാഹചര്യത്തിൽ ചൊറിച്ചിൽ ഉണ്ടാക്കാം. യോനിയുടെ ചുറ്റുമുള്ള ചർമ്മത്തിന്റെ മൃദുവായ മടക്കുകളിൽ ഉണ്ടാകുന്ന ചുവപ്പ്, വേദന, ചൊറിച്ചിൽ എന്നിവയാണ് വൾവാർ ഡെർമറ്റൈറ്റിസ് എന്ന അവസ്ഥയുണ്ടാകുന്നത്.

കോട്ടേജ് ചീസ് പോലെയുള്ള ഡിസ്ചാർജ്, ലാബിയയ്‌ക്കും വൾവയ്‌ക്കും ചുറ്റുമുള്ള ചുവപ്പ്, ചൊറിച്ചിൽ എന്നിവയെല്ലാം യീസ്റ്റ് അണുബാധയുടെ ലക്ഷണങ്ങളാണ്. ഫംഗസ് അണുബാധയായ കാൻഡിഡ വൾവോജെനിറ്റിസ് ആണ് ഇവയുടെ കാരണം.

ആർത്തവവിരാമത്തോട് അടുക്കുന്ന സമയത്ത് ഈസ്ട്രജൻ ഉൽപാദനത്തിൽ ഇടിവുണ്ടാകുന്നു. അത് യോനിയിലെ ഭിത്തികൾ നേർത്തതും ഡ്രൈയുമാക്കുകയും ചൊറിച്ചിലിന് കാരണമാകുകയും ചെയ്യുന്നു. ഈസ്ട്രജന്റെ അളവ് കുറഞ്ഞ്, യോനിയിലെ ആവരണം വരണ്ടതും കനം കുറഞ്ഞതുമായിത്തീരുന്ന അട്രോഫിക് വാഗിനൈറ്റിസ് (യോനിയിലെ അട്രോഫി) മൂലമാണ് ഇത് സംഭവിക്കുന്നത്.

യോനിയിലെ ചൊറിച്ചിൽ ഇല്ലാതാക്കാനായി വീട്ടിൽ തന്നെ ചെയ്യാവുന്ന ചില മാർഗങ്ങളുണ്ട്.

യോനി ഭാഗം വൃത്തിയാക്കുന്നതിനായി, ചെറു ചൂടുവെള്ളവും മൃദുവായ ക്ലെൻസറും ഉപയോഗിക്കുക.

സുഗന്ധമുള്ള സോപ്പുകൾ, ലോഷനുകൾ, ബബിൾ ബത്ത് എന്നിവ ഒഴിവാക്കുക.

നീന്തലിനും വ്യായാമത്തിനുംശേഷം നനഞ്ഞ വസ്ത്രങ്ങൾ മാറ്റുക.

കോട്ടൺ അടിവസ്ത്രങ്ങൾ ധരിക്കുക.

യോനിയിൽ നിന്നും ബാക്ടീരിയകളെ അകറ്റി നിർത്താൻ എപ്പോഴും മുന്നിൽനിന്നു പിന്നിലേയ്‌ക്ക് തുടയ്‌ക്കുക.

ലൈംഗിക ബന്ധത്തിൽ ഏർപ്പെടുമ്പോൾ സുരക്ഷാ മാർഗങ്ങൾ ഉപയോഗിക്കുക.