ആഴ്ചയിൽ 3 തവണയെങ്കിലും സെക്സ്; 75 മൈൽ ജോഗിംഗിനു തുല്യം, 10 വർഷം പ്രായക്കുറവും തോന്നിപ്പിക്കും
ഒരു ആഴ്ചയിൽ 3 തവണ വീതം സെക്സിലേർപ്പെടുന്നത് 10 വർഷം പ്രായക്കുറവ് തോന്നിപ്പിക്കാൻ സഹായിക്കും എന്ന് കണ്ടെത്തൽ. സെക്സ് സ്ത്രീയിലും പുരുഷനിലും ആരോഗ്യപരമായ ഗുണങ്ങൾ നൽകുന്നതു പോലെ ഇതിന്റെ കുറവ് ചില പ്രശ്നങ്ങളും ഉണ്ടാക്കുന്നുണ്ട്. സെക്സ് സമയത്തു പുറപ്പെടുവിയ്ക്കുന്ന പല ഹോർമോണുകളും പല ആരോഗ്യ ഗുണങ്ങളും നൽകുന്നവയുമാണ്. ആരോഗ്യഗുണങ്ങൾ ഉള്ളതു പോലെ സെക്സിന്റെ കുറവ് പല പ്രശ്നങ്ങളും വരുത്തും. പ്രത്യേകിച്ചും പുരുഷന്മാരിൽ. പുരുഷന്മാരിൽ സെക്സിന്റെ കുറവ് മൂലമുണ്ടാകുന്ന ഹോർമോൺ വ്യതിയാനത്തിൽ ഡിപ്രഷൻ, ടെൻഷൻ, സ്ട്രെസ് തുടങ്ങിയ പ്രശ്നങ്ങൾ ഉണ്ടാവുന്നു.
എൻഡോർഫിൻ, ഡോപാമൈൻ എന്നീ ഹോർമോണുകൾ ഉത്പാദിപ്പിക്കുന്നത് വഴി സെക്സ് മാനസിക സമ്മർദ്ദം അകറ്റാൻ സഹായിക്കും. ഇവ ഫീൽ ഗുഡ് ഹോർമോണുകൾ എന്നാണ് അറിയപ്പെടുന്നത്.സെക്സ് സമയത്ത് സ്ത്രീ, പുരുഷ ശരീരങ്ങളിൽ നിന്നും എൻഡോർഫിൻ എന്ന ഹോർമോൺ ഉൽപാദിപ്പിക്കപ്പെടുന്നുണ്ട്. ഇത് പ്രകൃതിദത്ത വേദന സംഹാരിയാണ്. ഡിപ്രഷനുള്ള നല്ലൊരു പരിഹാരം കൂടിയാണിത്. ശരിയായ രീതിയിൽ സ്ഖലനം നടക്കാത്ത പുരുഷന്മാരിൽ സ്വപ്നസ്ഖലനം നടക്കാനുള്ള സാധ്യത ഏറെയാണ്. സാധ്യത തീരെ കുറവാണെങ്കിലും പുരുഷന്മാരിൽ സ്തനാർബുദത്തിനുള്ള സാധ്യത തീരെ തള്ളിക്കളയാനാകില്ല.
ഓർഗാസം പുരുഷന്മാരിൽ സ്തനാർബുദ സാധ്യത കുറയ്ക്കുന്ന ഒന്നാണ്. ഏറെ ഇടവേളകളുള്ള സെക്സ് പുരുഷന്മാരിൽ ഉദ്ധാരണ പ്രശ്നങ്ങൾക്കുള്ള പ്രധാന കാരണമാണ്. ഇടയ്ക്കിടെയുള്ള സെക്സ് ഉദ്ധാരണ പ്രശ്നങ്ങൾക്കുള്ള നല്ലൊരു പരിഹാരമാണ്. പുരുഷ അവയവത്തിന്റെ വലിപ്പം കുറയാനും സെക്സിന്റെ കുറവ് ഇട വരുത്തും. ഇത് രക്തപ്രവാഹം കുറയുന്നതു കാരണവും പുരുഷ ഹോർമോണായ ടെസ്റ്റോസ്റ്റിറോൺ ഹോർമോൺ കുറവിനും കാരണമാകുന്നു. ഉദ്ധാരണം ഈ ഭാഗത്തേയ്ക്കുള്ള രക്തയോട്ടവും ഓക്സിജൻ പ്രവാഹവുമെല്ലാം വർദ്ധിപ്പിയ്ക്കും.
പുരുഷന്മാരെ ബാധിയ്ക്കുന്ന പ്രോസ്റ്റേറ്റ് ക്യാൻസർ പോലുള്ള പ്രശ്നങ്ങൾക്കുള്ള നല്ലൊരു പ്രതിവിധിയാണ് സെക്സ്. ഒരു ആഴ്ചയിൽ 3 തവണയെങ്കിലും 15 മിനിറ്റു നേരം സെക്സിൽ ഏർപ്പെടുന്നത് 75 മൈൽ ജോഗിംഗിനു തുല്യമാണെന്നു പഠനങ്ങൾ തെളിയിക്കുന്നു. ചുരുക്കത്തിൽ മറ്റേതു വ്യായാമം ഇല്ലെങ്കിലും സെക്സ് പുരുഷന്മാർക്കു നല്ലൊരു വ്യായാമമാണ് നൽകുന്നത്.