തിമിരം എന്താണ്?; തിമിരം എങ്ങനെ തിരിച്ചറിയാം ?; ഉത്തരം ഇവിടെയുണ്ട്

 

കണ്ണിന്റെ സുതാര്യത പ്രായാധിക്യം മൂലം നഷ്ടപ്പെടുകയും തുടര്‍ന്ന് ക്രമേണ കാഴ്ച നഷ്ടപ്പെടുകയും ചെയ്യുന്ന നേത്രരോഗമാണ് തിമിരം. തിമിരം രണ്ടു കണ്ണിനെയും ബാധിക്കാനും ഇടയുണ്ട്. എന്നാല്‍ ആധുനിക സൗകര്യങ്ങള്‍ ഒരുപാടുള്ള ഈ യുഗത്തില്‍ ലളിതമായ ശസ്ത്രക്രിയയിലൂടെ തിമിരം ഭേദമാക്കാനും സാധിക്കും.

പ്രായാധിക്യമാണ് തിമിരത്തിന്റെ പ്രധാനകാരണം. കൂടാതെ മദ്യപാനം, പുകവലി, ജീവിതരീതി, ഭക്ഷണം ഇതെല്ലാം തിമിരം ബാധിക്കാനുള്ള കാരണങ്ങളാണ്.

ലക്ഷണങ്ങള്‍
ക്രമേണ കാഴ്ചയുടെ വ്യക്തത കുറഞ്ഞു വരുന്നു
കണ്ണിനു ചുറ്റും മൂടല്‍ അനുഭവപ്പെടുക
രാത്രിയില്‍ കാഴ്ചയ്ക്ക് ബുദ്ധിമുട്ട് ഉണ്ടാകുക
കാഴ്ചകള്‍ രണ്ടെണ്ണമായി തോന്നുക

ഈ കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ഒരു പരിധി വരെ തിമിരത്തെ തടയാന്‍ സാധിക്കും 

പച്ചക്കറി, പഴം തുടങ്ങി ആരോഗ്യകരമായ ഭക്ഷണങ്ങള്‍ കഴിക്കുക
പുകവലിക്കാതിരിക്കുക
മദ്യപാനം ഒഴിവാക്കുക
വെയിലത്തിറങ്ങുമ്പോള്‍ അള്‍ട്രാവയലറ്റ് രശ്മികള്‍ പതിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക.
ആരോഗ്യപരമായ ശരീരഭാരം നിലനിര്‍ത്തുക
പരമ്പരാഗതമായ രീതിയില്‍ കുടുംബത്തില്‍ ആര്‍ക്കെങ്കിലും തിമിരം ഉണ്ടെങ്കില്‍ ഇടയ്ക്കിടെ നേത്രപരിശോധന നടത്തുക. (ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക്  ഡോക്ടറുടെ മാർഗ്ഗനിർദ്ദേശം തേടുക.)