ശരീരത്തിൽ ഇരുമ്പിന്റെ അളവ് കൂട്ടാൻ എന്തൊക്കെ കഴിക്കാം 

 

ശരീരത്തിന് വളരെ അത്യാവശ്യമായ മൂലകമാണ് അയൺ അല്ലങ്കിൽ ഇരുമ്പ്. ഇരുമ്പിന്റെ കുറവ് രക്തത്തിലെ ഹിമേ​ഗ്ലാബിന്റെ അംശം കുറക്കുന്നു. അമിത ക്ഷീണവും തളര്‍ച്ചയും  ഇരുമ്പിന്‍റെ കുറവു മൂലമുണ്ടാകാം. അതുപോലെ വിളറിയ ചര്‍മ്മവും അനീമയയുടെ സൂചനയാണ്.  തലക്കറക്കം, തലവേദന, ഉന്മേഷക്കുറവ്, ഒന്നും ചെയ്യാന്‍ തോന്നാത്ത അവസ്ഥ, ശ്വസിക്കാനുള്ള ബുദ്ധിമുട്ട് തുടങ്ങിയവയും ഇരുമ്പിന്‍റെ കുറവുള്ളവരില്‍ കാണുന്ന ലക്ഷണങ്ങൾ. ഇതിന് പുറമേ കാലുകളും കൈകളും തണുത്തിരിക്കുക, നഖങ്ങള്‍ പൊട്ടി പോവുക, തലമുടി കൊഴിച്ചില്‍ തുടങ്ങിയവയും വിളർച്ചയുടെ സൂചനയാണ്. 

ചീര, ബ്രൊക്കോളി പോലുള്ള ഇലക്കറികള്‍, ബീറ്റ്റൂട്ട്,  മാതളം,  ഈന്തപ്പഴം, ചിയ സീഡ്സ് തുടങ്ങിയവയില്‍ ഇരുമ്പ് അടങ്ങിയിരിക്കുന്നു. പപ്പായ കഴിക്കുന്നതും നല്ലതാണ്. ആരോഗ്യകരമായ രോഗപ്രതിരോധ സംവിധാനത്തിനും പേശികളുടെ ശക്തിക്കും ഊർജ്ജത്തിനും ചുവന്ന രക്താണുക്കൾ ഉൽപ്പാദിപ്പിക്കുന്നതിനും ഇത് ആവശ്യമാണ്.