ഗർഭകാലത്തെ സ്കാനിങ്ങുകൾ എന്തിന് ? എപ്പോൾ ചെയ്യണം 

 

ഗർഭകാലത്തെ സ്കാനിങ്ങുകളിൽ കുഞ്ഞിനുണ്ടാകുന്ന വൈകല്യങ്ങൾ തിരിച്ചറിയാൻ  കഴിയില്ലേ എന്നാണ് പൊതുവേ ഉയരുന്ന സംശയം. ​ഗർഭകാലത്ത് പലതവണ ​സ്കാനിങ് നടത്താറുണ്ട്. എന്തിനൊക്കെയാണ് ഈ സ്കാനിങ്ങുകൾ എന്നറിയാമോ?


ഗർഭകാലത്തെ സ്കാനിങ്ങുകൾ
1.എട്ടാമത്തെ ആഴ്ചയിൽ ആദ്യ സ്കാൻ
2.എൻടി സ്കാൻ
3.അനോമലി സ്കാൻ
4.ഏഴാം മാസം മുതൽ നാലാഴ്ച കൂടുമ്പോൾ സ്കാനിങ്

ആദ്യ സ്കാനിങ് എന്തിന്?
ഗർഭ കാലം കണക്ക് കൂട്ടുന്നു
ഹൃദയമിടിപ്പ് നിരീക്ഷിക്കുന്നു
ഏകദേശ പ്രസവത്തീയതി നിർണയിക്കുന്നു

എൻ.ടി സ്കാൻ ( Nuchal Translucency scan)
11 -13 ആഴ്ചയിലാണ് ചെയ്യുക
കുഞ്ഞിന് വൈകല്യത്തിന് സാധ്യതയുണ്ടോ എന്നറിയാൻ
അൾട്രാ സൌണ്ട് സ്കാനാണിത്
കഴുത്തിന് അടിയിലുള്ള ദ്രവത്തിന്റെ അളവാണ് കണക്കാക്കുന്നത്.
ഹൃദയ സംബന്ധമായ തകരാർ അറിയാനാകും

അനോമലി സ്കാൻ (ടാര്‍ഗെറ്റഡ് ഇമേജിങ് ഫോര്‍ ഫീറ്റസ് അനോമലീസ്)

18ാമത്തെ ആഴ്ചയിലെത്തുമ്പോൾ ചെയ്യുന്നു
കുഞ്ഞിൻറെ പ്രധാന അവയവങ്ങളുടെ പ്രവര്‍ത്തനം വിലയിരുത്തും
ശിശുവിൻറെ ശാരീരിക വികാസം, വളർച്ച, സ്ഥാനം , വൈകല്യം എന്നിവ സൂക്ഷ്മമായി കണ്ടെത്താനാകും
ഡൗണ്‍ സിന്‍ഡ്രോം പോലെയുള്ളവ കണ്ടെത്താനാകും

അൾട്രാ സൗണ്ട്
24ാമത്തെ ആഴ്ച സ്കാൻ ചെയ്യും
പ്രമേഹത്തിന്റെയോ അമിത ബി പിയുടെയോ പ്രശ്‌നങ്ങള്‍ നേരിടുന്നവരിലാണ് ഇത് നടത്തുക

ഏഴാം മാസം മുതലുള്ള സ്കാനിങ്
ഏഴാം മാസം മുതല്‍ നാലാഴ്ച കൂടുമ്പോള്‍ സ്‌കാന്‍ നിര്‍ദേശിക്കും
കുഞ്ഞിൻറെ പൊസിഷനുൾപ്പെടെ വ്യക്തമാകാനാണിത്
കുഞ്ഞിന് പ്രമേഹത്തെ തുടര്‍ന്നുള്ള അമിതവണ്ണമുണ്ടെങ്കില്‍ രണ്ടാഴ്ച കൂടുമ്പോള്‍ സ്കാൻ ചെയ്യണം