ഭാര്യമാരെ ഭർത്താക്കന്മാർ മനസിലാക്കാൻ ശ്രമിക്കണം; ഭർത്താക്കന്മാരിൽ നിന്ന് ഭാര്യമാർ ആഗ്രഹിക്കുന്ന ചില കാര്യങ്ങൾ

 

പങ്കാളികൾ തമ്മിലുള്ള ബന്ധങ്ങൾ കൂടുതൽ ദൃഢമാക്കുന്നത് അവരുടെ പ്രവർത്തിയിലൂടെ ആണ്. പരസ്പര സ്നേഹവും ബഹുമാനവും എല്ലാ ബന്ധങ്ങളുടെ അടിത്തറയാണെന്ന് തന്നെ പറയാം. ഈ അടുത്ത കാലത്തായി വിവാഹ ബന്ധങ്ങളിൽ വിള്ളലുകൾ വീഴുന്നത് വളരെ കൂടുതലായി കണ്ടുവരുന്നുണ്ട്. എന്തുകൊണ്ടാണ് ഇത് സംഭവിക്കുന്നത് എന്ന് ചിന്തിക്കേണ്ടത് ഏറെ പ്രധാനമാണ്. പരസ്പര ധാരണയോടെയും ക്ഷമയോടെയും കൈകാര്യം ചെയ്യേണ്ടതാണ് വിവാഹ ബന്ധം. പൊതുവെ വിവാഹ ബന്ധങ്ങളിൽ ഭർത്താക്കന്മാരിൽ നിന്ന് ഭാര്യമാർ ആ​ഗ്രഹിക്കുന്ന ചില കാര്യങ്ങളുണ്ട്.
 

ഭാര്യയെ മനസിലാക്കുക

എല്ലാ ഭാര്യമാരും ഏറ്റവും കൂടുതൽ ആ​ഗ്രഹിക്കുന്ന കാര്യമാണ് ഭർത്താക്കന്മാർ അവരെ മനസിലാക്കുക എന്നത്. അവരുടെ ആവശ്യങ്ങൾ മനസിലാക്കുകയും അത് നിറവേറ്റുകയും ചെയ്യേണ്ടത് ഏറെ പ്രധാനമാണ്. മാത്രമല്ല സ്ത്രീകൾ വിവാഹ ജീവിതത്തിൽ ഏറെ പ്രതീക്ഷിക്കുന്നതാണ് ഇത്. ഭാര്യയെ നന്നായി മനസിലാക്കാൻ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്.

കരുതലുള്ള ഭർത്താവ്

ഭാര്യയെ കരുതുന്ന ഭർത്താക്കന്മാരെ പൊതുവെ എല്ലാ സ്ത്രീകൾക്കും ഇഷ്ടമാണ്. പല തരത്തിലുള്ള ഹോർമോൺ വ്യതിയാനങ്ങളിലൂടെ കടന്ന് പോകുന്നവരാണ് സ്ത്രീകൾ അതുകൊണ്ട് തന്നെ രോ​ഗങ്ങളിലായിരിക്കുമ്പോൾ അവർക്ക് വേണ്ട കരുതലുകൾ നൽകാൻ ഭർത്താക്കാന്മാർ പ്രത്യേകം ശ്രദ്ധിക്കണം. ഭാര്യയോടുള്ള സ്നേഹം തെളിയിക്കാൻ സഹായിക്കുന്ന ഏറ്റവും നല്ല മാർ​ഗമാണ് പരിപാലിക്കുന്നത്. വീട്ടു ജോലിയിൽ സഹായിക്കുന്നത്. രോ​ഗമുള്ളപ്പോൾ വേണ്ട സ്നേഹവും കരുതലും നൽകുന്നതൊക്കെ ഏറെ പ്രധാനമാണ്.

​സ്നേഹവും പിന്തുണയും

സ്നേഹവും പിന്തുണയുമാണ് മറ്റൊരു പ്രധാന ഘടകം. എല്ലാ സ്ത്രീകളും പൊതുവെ ഭർത്താവിൽ നിന്ന് സ്നേഹവും വൈകാരികമായ പിന്തുണയും പ്രതീക്ഷിക്കുന്നുണ്ടാവും. അത് ജോലി ചെയ്യുന്ന സ്ത്രീയോ വീട്ടമ്മയോ ആകട്ടെ, ഓരോ ഘട്ടത്തിലും പങ്കാളി തങ്ങളെ പിന്തുണയ്ക്കണമെന്ന് സ്ത്രീകൾ ആ​ഗ്രഹിക്കാറുണ്ട്. സ്നേഹം പ്രകടിപ്പിക്കുന്നത് അവരെ സന്തോഷിപ്പിക്കുകയും ബന്ധം കൂടുതൽ ദൃഢമാക്കാൻ സഹായിക്കുകയും ചെയ്യുന്നു. ദാമ്പത്യ ജീവിതത്തിൽ പുതുമ നിലനിർത്താൻ ഈ കാര്യം സഹായിക്കുന്നു.

കൃത്യമായ ആശയവിനിമയം

എന്ത് പ്രശ്നമുണ്ടായാലും അത് തുറന്ന് സംസാരിക്കാൻ കഴിയണം. ബന്ധങ്ങളിൽ സ്വതന്ത്ര്യമായി സംസാരിക്കാൻ കഴിയുന്നത് ഏറെ ​ഗുണം ചെയ്യും. മനസിലുള്ള തുറന്ന് പറയാൻ ശ്രമിക്കുക. ആശയവിനിമയം ഇല്ലാത്തത് പലപ്പോഴും വലിയ പ്രശ്നങ്ങളിലേക്ക് നയിക്കും. പങ്കാളിയുടെ മനസ് അറിയേണ്ടത് ഏറെ പ്രധാനമാണെന്ന് തന്നെ പറയാം. ബന്ധങ്ങളിൽ ആഴത്തിലുള്ള വിശ്വാസവും അതുപോലെ സത്യവും ഉണ്ടായിരിക്കേണ്ടത് ഏറെ പ്രധാനമാണ്.

ഭാര്യയുടെ മനസ് മനസിലാക്കുന്ന ഭർത്താവ്

ഭാര്യാഭർത്താക്കന്മാർ തമ്മിലുള്ള ബന്ധത്തിൽ പരസ്പര ധാരണ വളരെ പ്രധാനമാണ്. ഭൂരിഭാഗം സ്ത്രീകളും തങ്ങളുടെ ഭർത്താക്കർ അവരെ മനസ്സിലാക്കുന്നില്ല അല്ലെങ്കിൽ മനസ്സിലാക്കാൻ ആഗ്രഹിക്കുന്നില്ല എന്ന് പരാതിപ്പെടുന്നു. അത്തരമൊരു സാഹചര്യത്തിൽ, ഭർത്താവ് ഭാര്യയുടെ ഇഷ്ടങ്ങളും താൽപ്പര്യങ്ങളും അറിയാൻ ശ്രമിക്കണം.