'ആർക്കും പാടാം ദൈവദശകം'; എൻട്രികൾ അയയ്‌ക്കേണ്ട അവസാന തീയതി നാളെ

 

ശ്രീനാരായണ ഗുരുദേവന്റെ ദൈവദശകം ആലപിച്ച് റേഡിയോ കേരളം 1476 എ.എം ഒരുക്കുന്ന 'ആർക്കും പാടാം ദൈവദശകം' മത്സരത്തിൽ പങ്കെടുക്കാൻ അവസരം. ദൈവദശകത്തിന്റെ ആദ്യ നാലു വരികൾ പാടി +971 800 1476 എന്ന നമ്പറിലേക്ക് അയയ്ക്കുകയാണ് വേണ്ടത്.

'RK' എന്ന് ടൈപ്പ് ചെയ്തശേഷം ഒരു സ്‌പേസ് നൽകി നിങ്ങളുടെ പേരും തുടർന്ന് സ്ഥലവും ചേർത്താണ് എൻട്രി അയയ്‌ക്കേണ്ടത്. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ഒക്ടോബർ 25 ഞായറാഴ്ച യു.എ.ഇ സമയം വൈകിട്ട് അഞ്ചിന് റേഡിയോ കേരളത്തിൽ നടക്കുന്ന 'ദൈവദശകം ഗ്ലോബൽ റെസിറ്റേഷൻ പ്രോഗ്രാമി'ന്റെ ഭാഗമാകാം.

മത്സരത്തിലേക്കുള്ള എൻട്രികൾ അയയ്‌ക്കേണ്ട അവസാന തീയതി ഒക്ടോബർ 24 ആണ്.