ജമ്മു കശ്മീരിൽ മിന്നൽ പ്രളയത്തിൽ 10 മരണങ്ങൾ റിപ്പോർട്ട് ചെയ്തു
ജമ്മു കശ്മീരിൽ മഴക്കെടുതിയിൽ മരണം പത്തായി. മിന്നൽ പ്രളയത്തിൽ ദോഡയിൽ 4 പേര കത്രയിലെ വൈഷ്ണാ ദേവി ക്ഷേത്രത്തിന് സമീപം മണ്ണിടിച്ചിലിൽ 6 പേരുമാണ് മരിച്ചത്. 15 പേർക്ക്-പരിക്കേറ്റിട്ടുണ്ട്. സൈന്യമടക്കം രക്ഷാ പ്രവർത്തനം തുടരുകയാണ്.
ദോഡ ജില്ലയിലാണ് രാവിലെ മിന്നൽ പ്രളയമുണ്ടായി താഴ്ന്ന മേഖലയിലെ പല വീടുകളിലും വെള്ളം കയറുകയും കെട്ടിടങ്ങൾ തകർന്ന് വീഴുകയും ചെയ്യും. മേഖലയിലെ പല നദികളും കരകവിഞ്ഞ് ഒഴുകുകയാണ്. താവി നദിക്ക് കുറുകെയുള്ള പാലം തകർന്ന നിരവധി വാഹനങ്ങൾ അപകടത്തിൽപെട്ടു.
സംസ്ഥാനത്ത് പലയിടത്തും സ്ഥിതി ഗുരുതരമാണെന്ന് ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള വ്യക്തമാക്കുകയും അടിയന്തിര യോഗം ചേർന്ന് സ്ഥിതി വിലയിരുത്തുകയും ചെയ്. സംസ്ഥാനത്ത് ഫോൺ - ഇന്റർനെറ്റ് ബന്ധവും താറുമാറായിട്ടുണ്ട്. വരുന്ന 24 മണിക്കൂർ കൂടി കനത്ത മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. കേന്ദ്രം സാഹചര്യം നിരീക്ഷിക്കുകയാണെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്രസിംഗ് അറിയിച്ചു. കൂടാതെ ഹിമാചൽ പ്രദേശിലും, ഉത്തരാഖണ്ഡിലും മഴ ആശങ്കയായി തുടരുകയാണ്. മണാലിയിൽ ദേശീയപാത തകർന്ന് ഗതാഗതം നിലച്ചു, നദിക്കരയിലെ കടകൾ ഒഴുകിപോയി. ബിയാസ് നദി അപകടകരമായ നിലയിൽ കരകവിഞ്ഞ് ഒഴുകുന്ന നിലയിലാണ്