തെലങ്കാനയില്‍ 130 മാവോയിസ്റ്റുകള്‍ കീഴടങ്ങി
Mar 7, 2026, 17:48 IST
തെലങ്കാനയില്‍ 130 മാവോയിസ്റ്റുകള്‍ മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്ക് മുന്നില്‍ ആയുധങ്ങളുമായി കീഴടങ്ങി. മുന്‍ മുതിര്‍ന്ന മാവോയിസ്റ്റ് നേതാവ് തിപ്പിരി തിരുപ്പതിയുമായി ബന്ധമുള്ള പീപ്പിള്‍സ് ലിബറേഷന്‍ ഗറില്ല ആര്‍മി അംഗങ്ങള്‍ ഉള്‍പ്പെടെ 130 മാവോയിസ്റ്റുകളാണ് കീഴടങ്ങിയത്. ഇതില്‍ നാലുപേര്‍ തെലങ്കാനയില്‍ നിന്നുള്ളവരും 125 പേര്‍ ഛത്തീസ്ഗഡില്‍ നിന്നുള്ളവരുമാണ്.ദിവസങ്ങള്‍ക്ക് മുമ്പ് സിപിഐ പൊളിറ്റ് ബ്യൂറോ അംഗം തിപ്പിരി തിരുപ്പതിയും സെന്‍ട്രല്‍ കമ്മിറ്റി അംഗം മല്ല രാജി റെഡ്ഡിയും തെലങ്കാന ഡിജിപി ബി. ശിവധര്‍ റെഡ്ഡിക്ക് മുന്നില്‍ കീഴടങ്ങിയിരുന്നു. ഇതിന് പിന്നാലെയാണ് കൂടുതല്‍ പേര്‍ ആയുധം വെച്ചു കീഴടങ്ങിയത്. പൊലിസിന് കൈമാറിയ 266 അത്യാധുനിക ആയുധങ്ങള്‍ മുഖ്യമന്ത്രി നേരിട്ട് പരിശോധിക്കുകയും ചെയ്തു.