ഒഡീഷയിലെ പുരിയിൽ 19 കാരിയെ കൂട്ടബലാത്സംഗം ചെയ്തു; രണ്ടുപേർ അറസ്റ്റിൽ
Sep 16, 2025, 22:15 IST
ഒഡീഷയിൽ 19 കാരിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. പുരിയിലെ ബീച്ചിൽ കഴിഞ്ഞ ശനിയാഴ്ചയാണ് സംഭവം. ആൺ സുഹൃത്തിന് ഒപ്പം ബീച്ചിൽ എത്തിയ പെൺകുട്ടിക്ക് നേരെയാണ് ആക്രമണം നടന്നത്.
പെൺകുട്ടിയുടെ ചിത്രം പകർത്തിയത് ചോദ്യം ചെയ്ത ആൺ സുഹൃത്തിനെ മർദ്ദിച്ച് അവശനാക്കിയതിനു ശേഷമാണ് ബലാത്സംഗം ചെയ്തത്. കേസിൽ രണ്ടുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരുടെ പക്കൽ നിന്നും മൊബൈൽ ഫോണുകളും പിടിച്ചെടുത്തിട്ടുണ്ട്