തമിഴ്നാട്ടിൽ റ്റെയിൽവേ ട്രാക്കിൽ സ്‌കൂൾവാൻ മറിഞ്ഞ് 9 കുട്ടികൾക്ക് പരുക്ക്

 
കടലൂരിൽ റെയിൽവേ ട്രാക്കിൽ സ്‌കൂൾവാൻ മറിഞ്ഞ് 9 കുട്ടികൾക്ക് പരുക്കേറ്റു. പരുക്കേറ്റ കുട്ടികളെ വിരുദാചലം സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്വകാര്യ സ്‌കൂളിലെ കുട്ടികൾ ആണ് അപകടത്തിൽപ്പെട്ടത്. വിദ്യാർത്ഥികളുമായി പോവുകയായിരുന്ന സ്വകാര്യ വാൻ നിയന്ത്രണം വിട്ട് ലെവൽ ക്രോസിനടുത്തുള്ള തൂണിൽ ഇടിച്ചു. ഇടിയുടെ ആഘാതത്തിലാണ് വാഹനം റെയിൽവേ ട്രാക്കിലേക്ക് മറിഞ്ഞുവെന്ന് പൊലീസ് അറിയിച്ചു . നാട്ടുകാരാണ് സ്ഥലത്തെത്തി വാൻ റെയിൽവേ ട്രാക്കിൽ നിന്നും നീക്കം ചെയ്തത്.