അച്ഛന്റെ മുൻ ഡ്രൈവർ 5 വയസുകാരനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി
Oct 22, 2025, 21:22 IST
തലസ്ഥാനത്തെ നടുക്കി വീണ്ടും കൊല്ലം അരുംകൊല. ഡൽഹിയിൽ പിതാവിന്റെ മുൻ ഡ്രൈവർ 5 വയസ്സുകാരനെ തട്ടിക്കൊണ്ടു പോയി ക്രൂരമായി കൊലപ്പെടുത്തി. ഇഷ്ടിക യും കത്തിയും ഉപയോഗിച്ചാണ് കൊല നടത്തിയത്. പ്രതികാര കൊലപാതകമെന്ന് പോലീസ് അറിയിച്ചു. ഡൽഹി നരേലയിലാണ് സംഭവം. പ്രതി നിതുവിന്റെ വീട്ടിൽ നിന്നാണ് മൃതദേഹം കണ്ടെടുത്തത്. ഒളിവിൽ പോയ പ്രതിക്കായി തെരച്ചിൽ തുടരുന്നതായി പൊലീസ് പറഞ്ഞു.