ആധാർ കാർഡിലെ വിവരങ്ങൾ അപ്ഡേറ്റ് ചെയ്‌തോ?; ലളിതമാണ്  നടപടിക്രമങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ 

 

ആധാർ കാർഡിലെ വിവരങ്ങൾ സൗജന്യമായി അപ്ഡേറ്റ് ചെയ്യാനുള്ള സമയപരിധി അവസാനിക്കുകയാണ്. 2023 ഡിസംബറിൽ മൂന്ന് മാസത്തേക്ക് കൂടി നീട്ടിയ കാലാവധി മാർച്ച് 14ന് തീരും. ഇനി ഒരു തവണ കൂടി കാലാവധി നീട്ടി നൽകില്ലെന്ന് കേന്ദ്ര സർക്കാർ നേരത്തെ തന്നെ അറിയിച്ചിരുന്നു. വിവരങ്ങൾ കൃത്യമായി അപ്ഡേറ്റ് ചെയ്യാത്തവർക്ക് ഇനിയും ഒരു മാസം കൂടി സമയമുണ്ട്. 

അതിന് ശേഷം അപ്ഡേറ്റ് ചെയ്യാൻ നിരക്ക് ഈടാക്കും. അധിക നിരക്ക് നൽകാതെ ആധാർ കാർഡിലെ വിവരങ്ങൾ കൃത്യമാക്കാനുള്ള സമയം പരമാവധി ഉപയോഗിക്കാൻ കേന്ദ്രവും ജനങ്ങളോട് നിർദേശിക്കുന്നുണ്ട്. ഭരണ നിർവഹണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ കൂടുതൽ സുഗമമാക്കുകയെന്നതാണ് ആധാർ കൊണ്ട് ലക്ഷ്യമിടുന്നത്.

സൗജന്യമായി ആധാർ അപ്ഡേറ്റ് ചെയ്യാനുള്ള അവസാന തീയതി- 2024 മാർച്ച് 14

സൗജന്യമായി ആധാർ അപ്ഡേറ്റ് ചെയ്യാൻ കഴിയുന്നത് ആർക്ക്- ഇതുവരെ ആധാർ വിവരങ്ങൾ അപ്ഡേറ്റ് ചെയ്യാത്ത ആർക്കും സൗജന്യമായി ഇത് ചെയ്യാവുന്നതാണ്.

എന്തൊക്കെ വിവരങ്ങളാണ് സൗജന്യമായി അപ്ഡേറ്റ് ചെയ്യാൻ കഴിയുക- പേര്, മേൽവിലാസം, മൊബൈൽ നമ്പർ തുടങ്ങിയവ (ബയോമെട്രിക് അപ്ഡേറ്റുകൾക്ക് നേരിട്ട് ആധാർ സെന്ററുകൾ സന്ദർശിക്കണം)

ആധാർ വിവരങ്ങൾ അപ്ഡേറ്റ് ചെയ്യാൻ സന്ദർശിക്കു- https://myaadhaar.uidai.gov.in/