എയർ ഇന്ത്യ എക്‌സ്പ്രസിന്റെ മിന്നൽ പണിമുടക്ക്; ജീവനക്കാരെ പിന്തുണച്ച് ഡൽഹി റീജിയണൽ ലേബർ കമ്മീഷണർ

 

ജീവനക്കാരുടെ മിന്നൽ പണിമുടക്കിനെ തുടർന്ന് എയർ ഇന്ത്യ എക്‌സ്പ്രസിൻ്റെ വിമാനങ്ങൾ റദ്ദാക്കിയ സംഭവത്തിൽ ജീവനക്കാരെ പിന്തുണച്ച് ഡൽഹി റീജിയണൽ ലേബർ കമ്മീഷണർ. എയർ ഇന്ത്യ മാനേജ്മെന്റിന് കമ്മീഷണർ കത്തയച്ചു. ജീവനക്കാരുടെ ആശങ്കയ്ക്ക് അടിസ്ഥാനമുണ്ടെന്നാണ് കത്തിൽ പ്രതിപാദിക്കുന്നത്. എന്നാൽ യാത്രക്കാരുടെ സമരം നിയമവിരുദ്ധമാണെന്നാണ് എയർ ഇന്ത്യ എക്‌സ്പ്രസിൻ്റെ വാദം. മാറ്റം അംഗീകരിക്കാനാവാത്ത ഒരു വിഭാഗമാണ് സമരം നടത്തുന്നത്. സീനിയർ ക്യാബിൻ ക്രൂ അംഗങ്ങളാണ് നിയമവിരുദ്ധ സമരത്തിൽ പങ്കെടുക്കുന്നത്. എയർ ഇന്ത്യ ഫ്ലൈറ്റ് റദ്ദാക്കൽ വിഷയം പരിശോധിക്കുന്നതായി വ്യോമയാന മന്ത്രാലയം വൃത്തങ്ങളും അറിയിച്ചു.

300ലധികം ജീവനക്കാരെ പറ്റി പ്രതിപാദിക്കുന്ന കത്താണ് എയർ ഇന്ത്യ മാനേജ്മെന്റിന് അയച്ചത്. ജീവനക്കാരെ പ്രധാനമായും അലട്ടുന്ന മാനേജ്മെന്റിൻ്റെ ടാർജറ്റ് ജീവനക്കാരുടെ ജോലിയെ തന്നെ ബാധിക്കുന്നുണ്ട്. ജോലി നഷ്ടപ്പെടുമോ എന്ന് പല ജീവനക്കാരും ഭയപ്പെടുന്നുണ്ട്