ഡൽഹിയിൽ ഇറങ്ങിയ എയർ ഇന്ത്യ വിമാനത്തിന് തീ പിടിച്ചു; യാത്രക്കാരും ജീവനക്കാരും സുരക്ഷിതർ
Jul 22, 2025, 19:36 IST
ഡൽഹി വിമാനത്താവളത്തിൽ ലാൻഡ് ചെയ്ത എയർ ഇന്ത്യ വിമാനത്തിൽ തീപിടിത്തം. ഹോങ്കോങ് - ദില്ലി എയർ ഇന്ത്യ (AI 315) വിമാനത്തിലാണ് തീപിടുത ഉണ്ടായത്. വിമാനം ലാൻഡ് ചെയ്തതിന് തൊട്ടു പിന്നാലെ ഓക്‌സിലറി പവർ യൂണിറ്റിൽ തീപിടുത്തം ഉണ്ടായെന്നാണ് വിവരം. വിമാനത്തിന് കേടുപാടുകൾ സംഭവിച്ചു. എന്നാൽ യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണ് എന്ന് എയർ ഇന്ത്യ വക്താവ് അറിയിച്ചു. വിമാനത്തിൽ കൂടുതൽ പരിശോധനകൾ നടത്തുമെന്നും പറഞ്ഞു.