ആകാശച്ചുഴിയില്‍പ്പെട്ട എയര്‍ ഇന്ത്യ വിമാനം ലാന്‍ഡ് ചെയ്തു: 10 യാത്രക്കാർക്കും ക്രൂ അംഗത്തിനും പരിക്ക്

 

മോശം കാലാവസ്ഥയെ തുടർന്ന് ആകാശച്ചുഴിയിൽപ്പെട്ട് എയർ ഇന്ത്യ വിമാനം . ഫുക്കറ്റിൽ നിന്ന് ഡൽഹിയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യയുടെ എ.ഐ 2379 വിമാനമാണ് അപകടത്തിൽപ്പെട്ടത്. 134 യാത്രക്കാരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്.സംഭവത്തിൽ വിമാനത്തിലെ ഒരു ക്രൂ അംഗത്തിനും 10 യാത്രക്കാര്‍ക്കും നിസാര പരിക്കേറ്റു. രാവിലെ 11 മണിയോടെ വിമാനം ഡല്‍ഹിയില്‍ സുരക്ഷിതമായി ലാന്‍ഡ് ചെയ്തു.

യാത്രക്കാര്‍ക്ക് ലാന്‍ഡ് ചെയ്തതിന് പിന്നാലെ തന്നെ പ്രാഥമിക ചികിത്സ നല്‍കി. 10 യാത്രക്കാരേയും രണ്ട് ക്രൂ അംഗങ്ങളേയും എയര്‍പ്പോര്‍ട്ടിലെ മേദാന്ത മെഡിക്കല്‍ സെന്ററിലേക്ക് മാറ്റി. യാത്രക്കാരുടെ സുരക്ഷയ്ക്കാണ് തങ്ങള്‍ പ്രാധാന്യം നല്‍കുന്നതെന്നും പരിക്കേറ്റവര്‍ക്ക് എല്ലാ സഹായവും നല്‍കുമെന്നും എയര്‍ ഇന്ത്യ അറിയിച്ചു.സംഭവത്തില്‍ ഡിജിസിഎ സമഗ്രമായ അന്വേഷണം ആരംഭിച്ചു.