എയർ മാർഷൽ അശുതോഷ് ദീക്ഷിത് വ്യോമസേനയുടെ പുതിയ മേധാവി; അമർ പ്രീത് സിങ് വിരമിക്കുന്നു
Oct 6, 2026, 20:57 IST
ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ചു. നിലവിലെ വ്യോമസേനാ മേധാവി എയർ ചീഫ് മാർഷൽ അമർ പ്രീത് സിങ് (എ.പി. സിങ്) ഒക്ടോബർ 31-ന് വിരമിക്കുന്നതിനെ തുടർന്നാണ് നിയമനം. 2028 ഡിസംബർ 31 വരെയാണ് അദ്ദേഹത്തിന്റെ കാലാവധി.
1986-ൽ വ്യോമസേനയുടെ ഭാഗമായ അദ്ദേഹം മിറാഷ്-2000, മിഗ്, തേജസ് തുടങ്ങിയ യുദ്ധവിമാനങ്ങളിലുമായി 3,500-ലധികം മണിക്കൂറുകൾ പറക്കൽ പരിചയസമ്പന്നനാണ്. കാർഗിൽ യുദ്ധം, ഓപ്പറേഷൻ രക്ഷക്, ഓപ്പറേഷൻ സഫേദ് സാഗർ എന്നിവയിൽ സജീവ പങ്കാളിയായിരുന്ന അശുതോഷ് ദീക്ഷിത്, ചീഫ് ഓഫ് ഇന്റഗ്രേറ്റഡ് ഡിഫൻസ് സ്റ്റാഫ് ഉൾപ്പെടെയുള്ള വിവിധ നിർണായക പദവികളും വഹിച്ചിട്ടുണ്ട്.