കശ്മീരിൽ പിഐഎ എന്നെഴുതിയ വിമാന രൂപത്തിലുള്ള ബലൂൺ കണ്ടെത്തി
Mar 3, 2026, 14:16 IST
കശ്മീരിലെ രജൗരിയിൽ പിഐഎ എന്നെഴുതിയ വിമാന രൂപത്തിലുള്ള ബലൂൺ കണ്ടെത്തിയതായി റിപ്പോർട്ട്. പാകിസ്താൻ ഇന്റർനാഷണൽ എയർലൈന്റെ രൂപത്തിലുള്ള ബലൂണാണ് കണ്ടെത്തിയത്. എന്നാൽ ഇലക്ട്രോണിക് ഉപകരണങ്ങൾ ഘടിപ്പിച്ചിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കി. സംഭവത്തിൽ പോലീസ് കൂടുതൽ അന്വേഷണങ്ങൾ ആരംഭിച്ചു.ബലൂൺ പാകിസ്താനിൽ നിന്നെത്തിയതെന്നാണ് പ്രാഥമിക നിഗമനം.