സ്വകാര്യത സംരക്ഷിക്കണം: ഐശ്വര്യ റായ്യുടെ ഹർജിയിൽ ഹൈക്കോടതി ഇടക്കാല ഉത്തരവ്

 

അനുമതിയില്ലാതെ ചിത്രങ്ങൾ ദുരുപയോഗം ചെയ്യുന്നതിനെതിരെ നടി ഐശ്വര്യ റായ് സമർപ്പിച്ച ഹർജിയിൽ ദില്ലി ഹൈക്കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചു. അനുമതിയില്ലാതെ ചിത്രങ്ങൾ ഉപയോഗിക്കുന്നത് തടയണമെന്നും, ഇതിനായി ബന്ധപ്പെട്ട വെബ്സൈറ്റുകൾ ഉടൻ ബ്ലോക്ക് ചെയ്യണമെന്നും കോടതി നിർദേശിച്ചു. ചിത്രങ്ങൾ അനുവാദമില്ലാതെ ഉപയോഗിക്കുന്നത് അന്തസ്സോടെ ജീവിക്കാനുള്ള അവകാശത്തെ ബാധിക്കും. വ്യക്തിയുടെ അവകാശത്തെ ചോദ്യം ചെയ്യുമ്പോൾ കോടതിക്ക് കണ്ണ് അടയ്ക്കാനാകില്ലെന്നും കോടതി പറഞ്ഞു.

വാണിജ്യ ആവശ്യങ്ങൾക്കായി തന്റെ ചിത്രങ്ങളും ശബ്ദവുമടക്കം അനുവാദമില്ലാതെ ഉപയോഗിക്കുന്നത് തടയണമെന്നാണ് നടി സമർപ്പിച്ച ഹർജിയിൽ പറയുന്നത്. കേസ് വിശദവാദത്തിനായി 2026 ജനുവരി 15ലേക്ക് മാറ്റിയിരിക്കുകയാണ്. അതേസമയം, സ്വകാര്യത സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് അഭിഷേക് ബച്ചനും ദില്ലി ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചിട്ടുണ്ട്. അനുവാദമില്ലാതെ എഐ അടക്കം ഉപയോഗിച്ച് ചിത്രങ്ങൾ ഉൾപ്പെടെ ദുരുപയോഗം ചെയ്യുന്നതായാണ് അഭിഷേക് ബച്ചൻ ഹർജിയിൽ പറയുന്നത്. ബോളിവുഡ് ടി ഷോപ് എന്ന വെബ്‌സൈറ്റിനെതിരെയാണ് അഭിഷേക് ബച്ചൻ രംഗത്തെത്തിയിരിക്കുന്നത്. ബോളിവുഡ് താരങ്ങളുടെ ചിത്രങ്ങൾ പ്രിന്റ് ചെയ്ത ടി ഷർട്ട് നിർമ്മിക്കുന്ന വെബ്‌സൈ