അജിത് പവാറിന്റെ വിയോഗം; മഹാരാഷ്ട്രയിൽ മൂന്ന് ദിവസം ഔദ്യോഗിക ദുഃഖാചരണം; 30 വരെ സ്‌കൂളുകൾ അടച്ചിടും
Jan 28, 2026, 18:11 IST
മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ അപ്രതീക്ഷിത വിയോഗത്തെ തുടർന്ന് സംസ്ഥാന സർക്കാർ മൂന്ന് ദിവസം ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. ജനുവരി 28 മുതൽ 30 വരെ സംസ്ഥാനത്തെ സ്‌കൂളുകളും സർക്കാർ സ്ഥാപനങ്ങളും അടച്ചിടുമെന്ന് സർക്കാർ അറിയിച്ചു.ദുഃഖാചരണത്തിന്റെ ഭാഗമായി മുംബൈ സർവകലാശാല നടത്താൻ നിശ്ചയിച്ചിരുന്ന പരീക്ഷകൾ മാറ്റിവെച്ചിട്ടുണ്ട്. പരീക്ഷകളുടെ പുതുക്കിയ തീയതികൾ പിന്നീട് അറിയിക്കുമെന്ന് സർവകലാശാല അധികൃതർ വ്യക്തമാക്കി.അജിത് പവാറിന്റെ മരണം സംസ്ഥാനത്തിന് നികത്താനാകാത്ത നഷ്ടമാണെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് പറഞ്ഞു. ദുഃഖാചരണ കാലയളവിൽ ദേശീയ പതാക പാതി താഴ്ത്തി കെട്ടണമെന്നും, എല്ലാ ഔദ്യോഗിക ആഘോഷങ്ങളും പരിപാടികളും മാറ്റിവയ്ക്കണമെന്നും മുഖ്യമന്ത്രി ഉത്തരവിട്ടിട്ടുണ്ട്.