കോഴിക്കോട്‌ ബെംഗളൂരു റൂട്ടിൽ ആകാശ എയറിന് പുതിയ സർവീസ്

 

ആകാശ എയർ കോഴിക്കോട്‌ ബെംഗളൂരു റൂട്ടിൽ പുതിയ വിമാന സർവീസ് ആരംഭിക്കും. ഒക്ടോബർ 25 മുതലാണ് പുതിയ സർവീസ് ആരംഭിക്കുന്നത്. നിലവിൽ ഈ റൂട്ടിൽ ആകാശ എയറിന്റെ ഒരു സർവീസ് നടത്തുന്നുണ്ട്. ഇതിന് പുറമെയാണ് പുതിയ സർവീസ് കൂടി ആരംഭിക്കുന്നത്.

തിങ്കൾ, ബുധൻ, വ്യാഴം, ശനി ദിവസങ്ങളിലാണ് കോഴിക്കോട്ടുനിന്നുള്ള പുതിയ സർവീസ്. രാവിലെ 8.50ന് കോഴിക്കോട് പുറപ്പെടുന്ന വിമാനം 10ന് ബെംഗളൂരുവിലെത്തും. ബെംഗളൂരുവിൽനിന്ന് വൈകിട്ട് 5.20ന് പുറപ്പെടുന്ന വിമാനം 6.30ന് കോഴിക്കോട്ടെത്തും. ചൊവ്വ, ബുധൻ, വെള്ളി, ഞായർ ദിവസങ്ങളിലാണ് ബെംഗളൂരുവിൽനിന്നുള്ള സർവീസ്.