അമിത് ഷായ്ക്ക് ദേഹാസ്വാസ്ഥ്യം; ഭക്ഷ്യവിഷബാധയെന്ന് സംശയം

 

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് ദേഹാസ്വാസ്ഥ്യം. ഭക്ഷ്യവിഷബാധയെത്തുടർന്നാണ് ആരോഗ്യപ്രശ്‌നങ്ങളുണ്ടായതെന്നാണ് സംശയം.കർണാടക സന്ദർശനത്തിനിടെയാണ് അമിത് ഷായ്ക്ക് ആരോ​ഗ്യപ്രശ്നങ്ങളുണ്ടായത്.  ഡോക്ടർമാരുടെ പരിശോധനയ്ക്കും വിശ്രമത്തിനും ശേഷം അദ്ദേഹത്തിന്റെ ആരോ​ഗ്യനില മെച്ചപ്പെട്ടതായി കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി പറഞ്ഞു. തുടർന്ന് ശനിയാഴ്ച വൈകിട്ടോടെ അമിത് ഷാ ഡൽഹിയിലേക്ക് മടങ്ങി. അതേസമയം, ആരോ​ഗ്യപ്രശ്നങ്ങളെത്തുടർന്ന് കർണാടകയിലെ രണ്ട് പരിപാടികളിൽ അദ്ദേഹത്തിന് പങ്കെടുക്കാനായില്ല.

വെള്ളിയാഴ്ച കർണാടകയിലെത്തിയ അമിത് ഷാ ശനിയാഴ്ച വൈകിട്ടോടെ ഡൽഹിയിലേക്ക് മടങ്ങി. ഹുബ്ബള്ളിയിലെ ജഗദ് ഗുരു മെഡിക്കല്‍ കോളജ്, കെഎല്‍ഇ ആശുപത്രി എന്നിവയുടെ കെട്ടിടോദ്ഘാടനത്തിനും ബെലഗാവിയിലെ ശ്രീ ബീരേശ്വര കോ ഓപ്പറേറ്റീവ് സൊസൈറ്റിയുടെ പുതിയ ആസ്ഥാനമന്ദിരത്തിന്റെ ഉദ്ഘാടനത്തിനുമായാണ് അമിത് ഷാ കര്‍ണാടകയിലെത്തിയത്.