അമൃത്സറിൽ സ്‌ഫോടനം: ഒരാൾ മരിച്ചു, ഭീകര ബന്ധമെന്ന് സംശയം
May 27, 2025, 14:57 IST
പഞ്ചാബിലെ അമൃത്സറിൽ നടന്ന സ്‌ഫോടനത്തിൽ ഒരാൾ മരിച്ചു, നാലുപേർക്ക് പരിക്കേറ്റു. ഞായറാഴ്ച രാവിലെ നൗഷേര ഗ്രാമത്തിന് സമീപമാണ് സംഭവം. സ്‌ഫോടനത്തിൽ മരിച്ചയാൾ ഖലിസ്ഥാൻ ഭീകര സംഘടനയുമായി ബന്ധമുള്ളയാളായിരുന്നെന്ന് പോലീസ് സംശയിക്കുന്നു.ബബ്ബര്‍ ഖല്‍സ എന്ന സംഘടനയുടെ ഭാഗമാണ് ഇയാളെന്നാണ് നിഗമനം.
നേരത്തെ കുഴിച്ചിട്ടുള്ള സ്‌ഫോടകവസ്തു തിരിച്ചു തിരിച്ചെടുക്കാൻ എത്തിയപ്പോഴാണ് അപകടം നടന്നതെന്നാണ് നിഗമനം. സ്‌ഫോടനശബ്ദം കേട്ട ഗ്രാമവാസികൾ വിവരം പോലീസിനെ അറിയിക്കുകയിരുന്നു.ഭീകരപ്രവൃത്തികൾക്കായുള്ള പദ്ധതിയുടെ ഭാഗമായിട്ടായിരിക്കാം സ്‌ഫോടക വസ്തുക്കൾ സൂക്ഷിച്ചതെന്നും, ഈ സംഭവത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടോയെന്നും പോലീസ് സംശയിക്കുന്നു.