അണ്ണാ യൂണിവേഴ്‌സിറ്റി ബലാത്സംഗക്കേസ്: ജ്ഞാനശേഖരൻ കുറ്റക്കാരൻ;ശിക്ഷാവിധി ജൂൺ 2ന്
ചെന്നൈ അണ്ണാ സർവകലാശാലയിൽ വിദ്യാർത്ഥിനിയെ ബലാത്സംഗം ചെയ്ത കേസിൽ പ്രതിയായ ജ്ഞാനശേഖരൻ കുറ്റക്കാരനാണെന്ന് ചെന്നൈ മഹിളാ കോടതി കണ്ടെത്തി. ജൂൺ 2ന് ശിക്ഷ പ്രഖ്യാപിക്കും.
2024 ഡിസംബർ 23ന് രാത്രി, ക്യാമ്പസിൽ വെച്ച് രണ്ടാം വർഷ ബിരുദ വിദ്യാർഥിനിയെ ജ്ഞാനശേഖരൻ ക്രൂരമായി പീഡിപ്പിച്ചു എന്നാണ് പരാതി. പെൺകുട്ടിയുടെ സുഹൃത്തിനെ മർദിച്ചശേഷമാണ് പ്രതി ബലാത്സംഗം നടത്തിയത്. ജ്ഞാനശേഖരൻ തന്നെ ഭീഷണിപ്പെടുത്തുകയും പിന്നീട് ക്യാമ്പസിൽ വെച്ച് ബലാത്സംഗം ചെയ്യുകയും പീഡനത്തിന്റെ ദൃശ്യങ്ങൾ റെക്കോർഡ് ചെയ്യുകയും ചെയ്തിരുന്നതായി അതിജീവിത മൊഴി നൽകിയിരുന്നു
വഴിയോരത്ത് ബിരിയാണി കച്ചവടം നടത്തുന്നയാളാണ് കോട്ടൂർപുരം സ്വദേശിയായ
37കാരനായ ജ്ഞാനശേഖരൻ .ഇയാൾക്കെതിരെ കോട്ടൂർപുരം പൊലീസ് സ്റ്റേഷനിൽ വേറേയും കേസുകളുള്ളതായി അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഇയാൾക്കെതിരെ 11 വകുപ്പുകൾ പ്രകാരമാണ് കേസ് ചുമത്തിയിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങളാണ് ഇയാളെ കുടുക്കിയത്.