അധികാരത്തിനായി ആരെയും ചതിക്കും''; കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി പ്രധാനമന്ത്രി മോദി

 

തമിഴ്‌നാട്ടിലെ രാഷ്ട്രീയ സഖ്യമാറ്റത്തിൽ കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. അധികാരത്തിൽ തുടരുന്നതിനായി ആരെയും ചതിക്കാൻ മടിയില്ലാത്ത പാർട്ടിയാണ് കോൺഗ്രസെന്ന് മോദി ആരോപിച്ചു.ബെംഗളൂരുവിൽ നടന്ന ഭാരതീയ ജനതാ പാർട്ടി റാലിയിൽ സംസാരിക്കവെയായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം.തമിഴ്‌നാട്ടിൽ ദ്രാവിഡ മുന്നേറ്റ കഴകത്തിന്റെ സഖ്യകക്ഷിയായിരുന്ന കോൺഗ്രസ്, തിരഞ്ഞെടുപ്പിൽ ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ടിവികെ  ക്ക് പിന്തുണച്ച നൽകിയസംഭവത്തെ പരാമർശിച്ചാണ് മോദിയുടെ വിമർശനം.

''മുപ്പത് വർഷത്തോളമായി ദ്രാവിഡ മുന്നേറ്റ കഴകവുമായി കോൺഗ്രസിന് ബന്ധമുണ്ടായിരുന്നു. 2014ന് മുൻപുള്ള 10  വർഷക്കാലം കേന്ദ്രത്തിൽ കോൺഗ്രസ് അധികാരത്തിലിരുന്നത് ദ്രാവിഡ മുന്നേറ്റ കഴകത്തിന്റെ പിന്തുണയോടെയായിരുന്നു. പല ഘട്ടങ്ങളിലും കോൺഗ്രസിനെ രക്ഷിച്ചത് പോലും ആ കക്ഷിയാണ്,'' - മോദി പറഞ്ഞു.കോൺഗ്രസ് ഇപ്പോൾ ഒരു പാരസൈറ്റ് പാർട്ടിയാണ്. അവർക്ക് നിലനിൽക്കാൻ മറ്റാരെങ്കിലും വേണം എന്നും മോദി ആരോപിച്ചു.''മറ്റു കക്ഷികളുടെ പിന്തുണയില്ലാതെ കോൺഗ്രസിന് നിലനിൽപ്പില്ല. എന്നാൽ അവസരം കിട്ടുമ്പോൾ സ്വന്തം സഖ്യകക്ഷികളെയെങ്കിലും അവർ ചതിക്കും. തമിഴ്‌നാട്ടിൽ രാഷ്ട്രീയ സാഹചര്യം മാറിയതോടെ കോൺഗ്രസ് ദ്രാവിഡ മുന്നേറ്റ കഴകത്തിന്റെ പിന്നിൽ നിന്ന് കുത്തി,'' - പ്രധാനമന്ത്രി ആരോപിച്ചു.തമിഴ്‌നാട്ടിലെ പുതിയ രാഷ്ട്രീയ സാഹചര്യങ്ങൾ ദേശീയ രാഷ്ട്രീയത്തിലും വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.