കശ്മീരിൽ രണ്ട് ലഷ്‌കറെ തയിബ ഭീകരരെ സൈന്യം വധിച്ചു
ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിൽ ഭീകരരും സൈന്യവും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ലഷ്‌കറെ തയിബ ഭീകരർ കൊല്ലപ്പെട്ടു.സംശകരമായ സാഹചര്യത്തിൽ കണ്ടവരെ സൈന്യം നിരീക്ഷിച്ചു വരികയായിരുന്നു. തുടർന്നാണ് ഏറ്റുമുട്ടൽ ഉണ്ടായത്. ഓപ്പറേഷൻ തുടരുകയാണെന്ന് സൈന്യം അറിയിച്ചു.
പഹൽഗാം ഭീകരാക്രമണത്തിൽ പങ്കാളികളായ 3 ഭീകരരെ സൈന്യം വധിച്ചതിനു രണ്ടു ദിവസത്തിനു ശേഷമാണ് ഈ ഏറ്റുമുട്ടൽ.കശ്മീരിലെ പഹൽഗാമിൽ 26 പേരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തിന്റെ സൂത്രധാരൻ ഹാഷിം മുസയെ സൈന്യം 28ന് നടന്ന ഏറ്റുമുട്ടലിൽ വധിച്ചിരുന്നു. ശ്രീനഗറിനു സമീപം ദച്ചിൻഗാമിലെ ലിഡ് വാസിലെ വനമേഖലയിൽ നടത്തിയ 'ഓപ്പറേഷൻ മഹാദേവി'ലൂടെ മൂസയ്ക്കു പുറമേ ജിബ്രാൻ, ഹംസ അഫ്ഗാനി എന്നീ 2 ഭീകരരെയും വധിച്ചു. ഇതിൽ ജിബ്രാൻ കഴിഞ്ഞവർഷം ഒക്ടോബറിൽ സോന മാർഗ് തുരങ്കനിർമാണ സ്ഥലത്ത് ഒരു ഡോക്ടർ അടക്കം 7 പേരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തിന്റെ സൂത്രധാരനാണ്.സുലൈമാൻ എന്നും മൂസ ഫൗജി എന്നും അറിയപ്പെടുന്ന ഹാഷിം മൂസ പാക്കിസ്ഥഥാൻ സൈന്യത്തിലെ കമാൻഡോ ആയിരുന്നു.