എംഎൽഎമാർക്ക് വെള്ളിയാഴ്ച നമസ്‌കാരത്തിന് സമയം അസം സർക്കാർ നീക്കി 

 

 

മുസ്‌ലിം എംഎൽഎമാർക്ക് വെള്ളിയാഴ്ച നമസ്‌കാരത്തിന് സമയം അനുവദിക്കുന്ന നിലപാട് വെട്ടിത്തിരുത്തി അസം നിയമസഭ. വെള്ളിയാഴ്ച സ്പീക്കർ ബിശ്വജിത് ദൗമറിയുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലായിരുന്നു തീരുമാനം. ഇനി മുതൽ വെള്ളിയാഴ്ചകളിൽ എംഎൽഎമാർക്ക് വെള്ളിയാഴ്ച നമസ്‌കാരത്തിന് സമയം അനുവദിക്കില്ല. മറ്റ് നിയമസഭാംഗങ്ങളുടെ പിന്തുണയോടെ ഏകകണ്ഠമായ തീരുമാനമാണെന്നും ബിജെപി എംഎൽഎ ബിശ്വജിത് ഫുകാൻ പറഞ്ഞു.

ബ്രിട്ടീഷ് ഭരണകാലം മുതൽക്കെ അസം നിയമസഭയിൽ മുസ്‌ലിം മതവിശ്വാസികൾക്ക് വെള്ളിയാഴ്ച നമസ്‌കാരത്തിന് സമയം അനുവദിച്ചിരുന്നു. 12 മണി മുതൽ 2 മണി വരെയായിരുന്നു ഇടവേള. എന്നാൽ ഇനി മുതൽ ഈ ഇടവേള ഉണ്ടായേക്കില്ല,' അദ്ദേഹം പറഞ്ഞു. മറ്റ് അംഗങ്ങളും തീരുമാനത്തിന് പിന്തുണയറിയിച്ചിട്ടുണ്ടെന്നും ലോക്‌സഭയിലോ രാജ്യസഭയിലോ നമസ്‌കാരത്തിന് ഇടവേള നൽകുന്ന രീതിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.