ബീഹാറിൽ ഇടിമിന്നലേറ്റ് 34 പേർ മരിച്ചു; മുഖ്യമന്ത്രി ധനസഹായം പ്രഖ്യാപിച്ചു
Jul 18, 2025, 21:34 IST
ബീഹാറിൽ കഴിഞ്ഞ 48 മണിക്കൂറിനിടെ ശക്തമായ ഇടിമിന്നലിനെ തുടർന്ന് 34 പേർ മരണപ്പെട്ടു, ആറുപേർക്ക് പരിക്കേറ്റതായി അധികൃതർ അറിയിച്ചു.സംസ്ഥാനത്തെ പത്ത് ജില്ലകളിലായാണ് മരണം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. നളന്ദ, വൈശാലി ജില്ലകളിലാണ് ഏറ്റവും അധികം ആളുകൾ മരിച്ചത്. ബങ്ക, പട്ന, ഷെയ്ഖ്പുര, നവാഡ, ജെഹനാബാദ്, ഔറംഗാബാദ്, ജാമുയി, സമസ്തിപുർ തുടങ്ങിയ ജില്ലകളിലും മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട് . സംഭവത്തിൽ ബീഹാർ മുഖ്യമന്ത്രി അനുശോചനം രേഖപ്പെടുത്തി. കൂടാതെ മരിച്ചവരുടെ കുടുംബത്തിന് 4 ലക്ഷം രൂപ ധനസഹായവും പ്രഖ്യാപിച്ചു.