എൻഡിഎയ്ക്ക് അധികാരത്തുടർച്ചക്ക് സാധ്യത എന്ന് ബിഹാർ എക്സിറ്റ് പോൾ ഫലം:മുഖ്യമന്ത്രി പദവിക്ക് ജനപ്രീതി തേജസ്വി യാദവിന്
ബിഹാറിൽ രണ്ടാം ഘട്ട വോട്ടെടുപ്പ് പൂർത്തിയായതോടെ എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തുവന്നു. പുറത്തുവന്ന എക്സിറ്റ് പോൾ ഫലങ്ങളെല്ലാം എൻഡിഎയ്ക്ക് അധികാരത്തുടർച്ചയാണ് പ്രവചിക്കുന്നത്. പീപ്പിൾസ് പൾസിന്റെ സർവ്വേ പ്രകാരം ബിഹാറിൽ എൻഡിഎയ്ക്ക് അധികാരത്തുടർച്ചയുണ്ടാകുമെന്നാണ് റിപ്പോർട്ട്. എൻഡിഎക്ക് 46.2% വോട്ടുകൾ ലഭിക്കുമെന്നും 133-159 സീറ്റുകൾ വരെ എൻഡിഎ നേടുമെന്നുമാണ് പ്രവചിക്കുന്നത്. മഹാസഖ്യം 37.9% വോട്ടുകൾ നേടുമെന്നും 75-101 സീറ്റുകൾ നേടുമെന്നുമാണ് പ്രവചനം. ജൻ സുരാജ് പാർട്ടി 9.7% വോട്ടുകളും 0-5 സീറ്റുകളും നേടുമെന്നും പീപ്പിൾസ് പൾസിന്റെ സർവ്വേ പ്രകാരം മുഖ്യമന്ത്രി സ്ഥാനത്തേക്ക് 32% ജനങ്ങൾ താല്പര്യപ്പെടുന്നത് തേജസ്വി യാദവിനെയാണെന്നും സർവ്വേയിൽ പറയുന്നു.
മാട്രിസ് സർവ്വേ പ്രകാരം എൻഡിഎ 147-167 സീറ്റുകൾ നേടുമെന്നും ഇന്ത്യ സഖ്യം 70-90 വരെ സീറ്റുകളും മറ്റുള്ളവർ 2-6 സീറ്റുകളും നേടുമെന്നും പ്രവചിക്കുന്നു. ന്യൂസ് 18 മെഗാ പോൾ പ്രകാരം എൻഡിഎ - 60 - 70 വരെ സീറ്റുകളും ഇന്ത്യ- 45 - 55 വരെ സീറ്റുകളും നേടുമെന്ന് പ്രവചിക്കുന്നു.ദൈനിക് ഭാസ്‌കർ സർവേ പ്രകാരം എൻഡിഎ 145-160 സീറ്റ് വരെ നേടുമ്പോൾ ഇന്ത്യ സഖ്യത്തിന് 73-91 സീറ്റുവരെയാണ് പ്രവചിക്കപ്പെടുന്നത്. ജെഎസ്പിക്ക് മൂന്ന് സീറ്റ് വരേയും മറ്റുള്‌ലവർക്ക് അഞ്ച് മുതൽ ഏഴ് സീറ്റുവരെയാണ് പ്രവചിക്കുന്നത്.മാട്രൈസ് സർവേ ഫലത്തിൽ എൻഡിഎ 147-167 സീറ്റ് വരേയും ഇന്ത്യ മുന്നണി 70-90 സീറ്റ് വരേയും ജെഎസ്പി 0-2, മറ്റുള്‌ലവർ 2-8 വരേയും ആണ് പ്രവചിക്കുന്നത്.പീപ്പിൾസ് ഇൻസൈറ്റ് എക്സിറ്റ് പോൾ ഫലത്തിൽ എൻഡിഎ 133-148 സീറ്റ് വരേയും ഇന്ത്യ മുന്നണി 87- 102 സീറ്റ് വരേയും ജെഎസ്പി 0-2, മറ്റുള്‌ലവർ 3-6 വരേയും ആണ് പ്രവചിക്കുന്നത്.