ബീഹാർ വോട്ടർ പട്ടിക കേസ്: എതിർപ്പുകൾ സമർപ്പിക്കാൻ സമയം നീട്ടണമെന്ന ഹർജികൾ; തിങ്കളാഴ്ച സുപ്രീംകോടതി പരിഗണിക്കും
Updated: Aug 29, 2025, 17:05 IST
ബീഹാറിലെ വോട്ടർ പട്ടിക പരിഷ്‌കരണവുമായി ബന്ധപ്പെട്ട് എതിർപ്പുകളും അവകാശവാദങ്ങളും സമർപ്പിക്കാനുള്ള സമയം നീട്ടണമെന്ന ആവശ്യം സുപ്രീംകോടതി തിങ്കളാഴ്ച പരിഗണിക്കും. എതിർപ്പുകളും അവകാശവാദങ്ങളും സമർപ്പിക്കാൻ അടുത്തമാസം ഒന്നു വരെ സമയം നൽകണമെന്ന് ആവശ്യപ്പെട്ടാണ് ഹർജികൾ. ഹർജി പരിഗണിക്കുവാനുള്ള സമ്മതം ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് അറിയിച്ചു. ആർ ജെ ഡി ഉൾപ്പെടെയുള്ള രാഷ്ട്രീയപാർട്ടികൾ നൽകിയ ഹർജിയാണ് തിങ്കളാഴ്ച പരിഗണിക്കുക