രാജ്യസഭയിലേക്ക് മത്സരിക്കാൻ ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബീൻ; സ്ഥാനാർത്ഥി പട്ടിക പുറത്തുവിട്ടു

 

ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബീൻ രാജ്യസഭയിലേക്ക് മത്സരിക്കുന്നു. ബിഹാറിൽ നിന്നാണ് അദ്ദേഹം ജനവിധി തേടുന്നത്. നിതിൻ നബീന് പുറമെ എട്ട് സ്ഥാനാർത്ഥികളുടെ പേരുകൾ കൂടി ബിജെപി ഇപ്പോൾ പുറത്തുവിട്ടിട്ടുണ്ട്.

ബിഹാർ, അസം, ഛത്തീസ്ഗഡ്, ഹരിയാന, ബംഗാൾ എന്നീ സംസ്ഥാനങ്ങളിലെ ഒഴിവുകളിലേക്കാണ് ബിജെപി സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചത്. എന്നാൽ മഹാരാഷ്ട്ര, തമിഴ്‌നാട്, തെലങ്കാന, ഹിമാചൽ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ സ്ഥാനാർത്ഥികളെ നിലവിൽ പ്രഖ്യാപിച്ചിട്ടില്ല. ഈ വർഷം ജനുവരി 20-നായിരുന്നു ബിജെപി ദേശീയ അധ്യക്ഷനായി നിതിൻ നബീൻ ചുമതലയേറ്റത്.