ഡൽഹിയിലെ സ്‌കൂളിൽ ബോംബ് ഭീഷണി; പൊലീസ് പരിശോധന തുടരുന്നു
Sep 18, 2026, 13:15 IST
ഡൽഹിയിലെ മയൂർ വിഹാർ ഫേസ് ഒന്നിലെ ബൽറാം പബ്ലിക് സ്‌കൂളിൽ ബോംബ് ഭീഷണി. വെള്ളിയാഴ്ച രാവിലെ 8.40ഓടെയാണ് ഫോണിലൂടെ ഭീഷണി സന്ദേശം ലഭിച്ചത്.
വിവരം ലഭിച്ചതിന് പിന്നാലെ ഡൽഹി പൊലീസും അഗ്‌നിരക്ഷാസേനയും സ്ഥലത്തെത്തി സ്‌കൂളിൽ പരിശോധന ആരംഭിച്ചു. സംഭവവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.
കഴിഞ്ഞ ദിവസങ്ങളിലും ഡൽഹിയിലെ മൂന്ന് സ്‌കൂളുകൾക്ക് സമാനമായ ബോംബ് ഭീഷണി ലഭിച്ചിരുന്നു. പരിശോധനയിൽ സംശയാസ്പദമായ ഒന്നും കണ്ടെത്താത്തതിനെ തുടർന്ന് അവ വ്യാജ ഭീഷണികളാണെന്ന് സ്ഥിരീകരിച്ചിരുന്നു.