ബെംഗളൂരു-മംഗളൂരു ദേശീയപാതയിൽ ബസ് അപകടം; രണ്ട് മരണം, 20ലേറെ പേർക്ക് പരുക്ക്
Aug 20, 2026, 12:49 IST
കർണാടകയിൽ ബെംഗളൂരു-മംഗളൂരു ദേശീയപാതയിലുണ്ടായ ബസ് അപകടത്തിൽ രണ്ട് പേർ മരിച്ചു. 20ലേറെ പേർക്ക് പരുക്കേറ്റു. മംഗളൂരുവിൽനിന്ന് ബെംഗളൂരുവിലേക്ക് സ്വകാര്യ ട്രാവൽസിന്‍റെ ബസാണ് നാഗമംഗള താലൂക്കിലെ ദേശീയപാതയിലെ ടോൾ ഗേറ്റിന് സമീപമുള്ള സൈൻബോർഡിൽ ഇടിച്ച് അപകടത്തിൽപ്പെട്ടത്.
യാത്രക്കാരിയായ ബെംഗളൂരു സ്വദേശിനി കസ്തൂരി ഷാൻബാഗ് (64), ബസ് ക്ലീനറായ മംഗളൂരു സ്വദേശി അശോക് എന്നിവരാണ് മരിച്ചത്. ഇരുവരും സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു.പരുക്കേറ്റ യാത്രക്കാരെ ബേലൂരിലെ എയിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരുക്ക് ഗുരുതരമല്ലെന്നാണ് വിവരം. വ്യാഴാഴ്ചയാണ് അപകടമുണ്ടായത്. സംഭവത്തിൽ ബേലൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.