ജയിച്ചാൽ മണ്ഡലം നിറയെ മദ്യശാലകൾ; വിചിത്ര വാഗ്ദാനം നൽകി ലോക്സഭാ സ്ഥാനാർഥി
തെരഞ്ഞെടുപ്പു കാലത്തു സ്ഥാനാർഥികളും പാർട്ടികളും നിരവധി വാഗ്ദാനങ്ങൾ ജനങ്ങൾക്കു മുമ്പിൽ വയ്ക്കാറുണ്ട്. എന്നാൽ, മഹാരാഷ്ട്രയിലെ ചന്ദ്രപുർ ജില്ലയിലെ സ്ഥാനാർഥി വോട്ടർമാർക്കു നൽകിയ വാഗ്ദാനങ്ങൾ രാജ്യമാകെ ശ്രദ്ധയാകർഷിച്ചു. വിചിത്രമായ വാഗ്ദാനം നൽകിയത് വനിതാ സ്ഥാനാർഥിയായതുകൊണ്ടാണു വൻ ശ്രദ്ധ കിട്ടിയത്.
തെരഞ്ഞെടുപ്പിൽ വിജയിച്ചിൽ ജനങ്ങൾക്കു സബ്സിഡി നിരക്കിൽ വിസ്കിയും ബിയറും നൽകുമെന്നാണു സ്ഥാനാർഥി വനിത റാവത്തിന്റെ വാഗ്ദാനം. അഖില ഭാരതീയ മാനവത പാർട്ടിയെ പ്രതിനിധീകരിക്കുന്ന വനിത എല്ലാ ഗ്രാമങ്ങളിലും മദ്യശാലകൾ തുറക്കുമെന്നും പറയുന്നു. മാത്രമല്ല, എംപി ഫണ്ടിൽനിന്നു പാവപ്പെട്ടവർക്ക് ഇറക്കുമതി ചെയ്ത വിസ്കിയും ബിയറും സൗജന്യമായി നൽകുമെന്നും സ്ഥാനാർഥി പറയുന്നു.
അങ്ങേയറ്റം ദരിദ്രരായ ആളുകൾ കഠിനാധ്വാനം ചെയ്യുന്നു. അവരിൽ ചിലർ മദ്യം കുടിക്കുന്നതിൽ മാത്രം ആശ്വാസം കണ്ടെത്തുന്നു. എന്നാൽ അവർക്കു ഗുണനിലവാരമുള്ള വിസ്കിയോ മദ്യം വാങ്ങാൻ കഴിയില്ല. അവർ നാടൻ മദ്യം മാത്രമേ കുടിക്കൂ. അവർ ഇറക്കുമതി ചെയ്ത മദ്യം ആസ്വദിക്കാൻ താൻ ആഗ്രഹിക്കുന്നതായും തന്റെ വാഗ്ദാനത്തെ ന്യായീകരിച്ച് വനിത പറഞ്ഞു.