പൊള്ളാച്ചി-പളനി ദേശീയപാതയിൽ കാർ അപകടം; അഞ്ചുപേർ മരിച്ചു
Updated: Aug 2, 2026, 18:28 IST
തമിഴ്‌നാട്ടിലെ പൊള്ളാച്ചി-പളനി ദേശീയപാതയിൽ നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ കാർ ഇടിച്ച് അഞ്ചുപേർ മരിച്ചു. നല്ലമ്പള്ളി ജങ്ഷന് സമീപം അമിതവേഗത്തിലെത്തിയ കാർ ലോറിയുടെ പിന്നിൽ ഇടിച്ചാണ് അപകടമുണ്ടായത്.
മരിച്ചവരിൽ നാലുപേർ ഒരേ കുടുംബാംഗങ്ങളാണ്. കോയമ്പത്തൂർ മടുക്കരയ്ക്കു സമീപമുള്ള ഗുരുബാമ്പാളയം സ്വദേശിയായ കനകരാജ്, ഭാര്യ നർമദ, മക്കളായ ആർത്തി, പൂരണി എന്നിവരാണ് മരിച്ചത്. ഇവരെക്കൂടാതെ കാർ ഡ്രൈവറും അപകടത്തിൽ മരിച്ചു.