യുപിയിൽ നിർമാണത്തിലിരിക്കുന്ന പാലത്തിൽ നിന്ന് കാർ നദിയിലേക്ക് പതിച്ചു;  മൂന്ന് യുവാക്കൾ മരിച്ചു, ഗൂഗിൾ മാപ്പിനെതിരെ അന്വേഷണം

 

 

യുപിയിൽ നിർമാണത്തിലിരിക്കുന്ന പാലത്തിൽ നിന്ന് കാർ നദിയിലേക്ക് പതിച്ച് മൂന്ന് യുവാക്കൾ മരിച്ച സംഭവത്തിൽ ഗൂഗിൾ മാപ്പിനെതിരെ അന്വേഷണം. ഗൂഗിൾ മാപ്പ് നോക്കിയാണ് യുവാക്കൾ യാത്ര ചെയ്തതെന്ന് പൊലീസ് പറഞ്ഞു. ഗൂഗിൾ മാപ്പിലേയും പൊതുമരാമത്ത് വകുപ്പിലെയും ഉദ്യോഗസ്ഥരെ പൊലീസ് ചോദ്യംചെയ്തതായി വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു.

ഉത്തർപ്രദേശിലെ ബറേലി ജില്ലയിൽ രാംഗംഗ നദിയിലേക്കാണ് കാർ മറിഞ്ഞത്. വിവാഹത്തിൽ പങ്കെടുക്കാൻ പോവുകയായിരുന്ന യുവാക്കളാണ് അപകടത്തിൽപ്പെട്ടത്. ഫരീദ്പൂർ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് ഈ അപകടമുണ്ടായത്.അന്വേഷണവുമായി സഹകരിക്കുമെന്ന് ഗൂഗിൾ വക്താവ് പ്രതികരിച്ചു.