സിബിഎസ്ഇ ഉത്തര പേപ്പറിന്റെ പകർപ്പിന് അപേക്ഷിക്കാൻ സമയം നീട്ടി
May 25, 2026, 12:17 IST
സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പുനർമൂല്യനിർണയത്തിനായി ഉത്തരപേപ്പറിന്റെ പകർപ്പ് ലഭിക്കാനുള്ള അപേക്ഷാ സമയം സിബിഎസ്ഇ നീട്ടി. തിങ്കളാഴ്ച അർദ്ധരാത്രിവരെയാണ് പുതിയ സമയപരിധി.കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം ഇടപെട്ടതിനെ തുടർന്നാണ് തീരുമാനം ഉണ്ടായത്.അതേസമയം, അപേക്ഷാ പ്രക്രിയയിലെ സാങ്കേതിക തകരാർ ഇതുവരെ പൂർണമായി പരിഹരിച്ചിട്ടില്ല. ഫീസ് അടക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും തുടരുന്നതായാണ് റിപ്പോർട്ട്.
സാങ്കേതിക പിഴവുകളും വിദ്യാർത്ഥികളുടെ പരാതികളും സംബന്ധിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി സിബിഎസ്ഇയിൽ നിന്ന് വിശദമായ റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ പിന്നാലെയാണ് അപേക്ഷാ സമയം നീട്ടിയത്.