ഛത്തീസ്ഗഡിൽ പള്ളിയിൽ അതിക്രമം; ആരാധനയ്‌ക്കെത്തിയവരെ ഭീഷണിപ്പെടുത്തി പുറത്താക്കി
Jul 29, 2025, 11:40 IST
ഛത്തീസ്ഗഡിൽ കാംഗറിലെ പള്ളിയിൽ പ്രാർഥനയ്ക്കിടെ അതിക്രമം. ഒരു സംഘം പള്ളിയിലേക്ക് അതിക്രമിച്ചു കയറി സാധനങ്ങൾ തല്ലിത്തകർത്തു. മതപരിവർത്തനം നടത്തിയെന്ന് ആരോപിച്ചാണ് ആക്രമണം നടത്തിയത്. പള്ളിയിൽ ആരാധനയ്ക്കായി എത്തിയവരെ ഭീഷണിപ്പെടുത്തി പുറത്താക്കി