സമരം അവസാനിപ്പിച്ച് സിജെപി

 

വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജി വച്ചതിനു പിന്നാലെ സമരം അവസാനിപ്പിച്ചതായി പ്രഖ്യാപിച്ച് കോക്രോച്ചസ് ജനതാ പാർട്ടി.കേന്ദ്ര സർക്കാരുമായി നടത്തിയ മൂന്ന് ഘട്ട ചർച്ചകൾക്കൊടുവിൽ പ്രധാന ആവശ്യങ്ങൾ അംഗീകരിക്കപ്പെട്ടതിനെത്തുടർന്ന് സമരത്തിൽ നിന്ന് പിന്മാറുന്നതായി പാർട്ടി വക്താക്കൾ സംയുക്ത വാർത്താ സമ്മേളനത്തിൽ അറിയിച്ചു.കേന്ദ്ര മന്ത്രിമാരായ ജിതേന്ദ്ര സിങ്, ജെ.പി. നഡ്ഡ, സിജെപി വക്താവ് അശുതോഷ് രംഗ, സൗരവ് ദാസ് എന്നിവരാണ് വാർത്താ സമ്മേളനത്തിൽ പങ്കെടുത്തത്.

കേന്ദ്രമന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവെക്കണമെന്നതായിരുന്നു സമരക്കാരുടെ ഒന്നാമത്തെ ആവശ്യം. അദ്ദേഹം രാജിവെച്ചതോടെ ഈ ആവശ്യം നടപ്പായതായി പാർട്ടി അറിയിച്ചു.നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട തർക്കങ്ങളെത്തുടർന്ന് ജീവൻ നഷ്ട‌പ്പെട്ടവരുടെ കുടുംബങ്ങൾക്ക് ഒരു കോടി രൂപ വീതം നഷ്ടപരിഹാരം നൽകാനും സർക്കാർ സമ്മതിച്ചിട്ടുണ്ടെന്നും , പ്രതിഷേധത്തിൽ പങ്കെടുത്തവർക്കെതിരേയുള്ള എഫ്ഐആറുകൾ എല്ലാം പിൻവലിക്കുമെന്നും ഭാവിയിൽ നിയമനടപടികൾ ഉണ്ടാകില്ല എന്നും സർക്കാർ ഉറപ്പു നൽകിയതായി അഷുതോഷ് പറഞ്ഞു. 35 ദിവസം നീണ്ടു നിന്ന പോരാട്ടത്തിനൊടുവിലാണ് സിജെപിയുടെ ആവശ്യങ്ങൾ സർക്കാർ അംഗീകരിച്ചത്.