സിജെപി സ്ഥാപകൻ അഭിജീത് ദിപ്‌കെയ്ക്ക് ടൈഫോയ്ഡ്
Jul 25, 2026, 12:17 IST
കോക്രോച്ച് ജനത പാർട്ടി (സി.ജെ.പി) സ്ഥാപകൻ അഭിജിത്ത് ദീപ്‌കെയ്ക്ക് ടൈഫോയ്ഡ് സ്ഥിരീകരിച്ചു. സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത വിഡിയോയിലൂടെ അഭിജീത് തന്നെയാണ് ഇക്കാര്യം അറിയിച്ചത്.നിലവിൽ ചികിത്സയിലാണ് അദ്ദേഹം.ഡൽഹി ജന്തർ മന്ദിറിൽ തുടരുന്ന സിജെപി (CJP) പ്രക്ഷോഭത്തിൽ നിന്ന് അഭിജിത് ദീപ്‌കെ താൽക്കാലികമായി വിട്ടുനിൽക്കും
കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കുന്നതുവരെ സമരം തുടരുമെന്നും ദീപ്‌കെ വ്യക്തമാക്കി. രാജ്യത്തുടനീളം സമരത്തിന് പിന്തുണയുമായി ഇറങ്ങിയവർക്ക് നന്ദിയുണ്ടെന്നും സമരം വലിയ വിജയമാണെന്നും രാജി ആവശ്യത്തിൽനിന്ന് പിന്നോട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. സി.ജെ.പി പ്രതിനിധികൾ ഇന്ന് കേന്ദ്ര സർക്കാരുമായി ഉച്ചകഴിഞ്ഞ് 3.30ന് നടത്തുന്ന മൂന്നാംഘട്ട ചർച്ച നിർണായകമാണ്.രാജിയില്ലെങ്കിൽ രാജ്യവ്യാപക പ്രതിഷേധത്തിന് ഒരുങ്ങുകയാണ് സിജെപി