ഇഡി റെയ്ഡിൽ പ്രതിഷേധിച്ച് സിപിഎം ഡൽഹിയിൽ നടത്തിയ മാർച്ചിൽ സംഘർഷം; എം.എ ബേബിയെ പൊലീസ് അറസ്റ്റ് ചെയ്തു

 

സിപിഎം പൊളിറ്റ് ബ്യൂറോ അംഗവും മുൻ മുഖ്യമന്ത്രിയുമായ പിണറായി വിജയന്റെ വീടുൾപ്പെടെ വിവിധ ഇടങ്ങളിൽ ഇഡി നടത്തിയ പരിശോധനക്കെതിരെ ഡൽഹിയിൽ സിപിഎം സംഘടിപ്പിച്ച പ്രതിഷേധ മാർച്ചിൽ സംഘർഷാവസ്ഥ.
ഡൽഹിയിലെ ഇഡി ആസ്ഥാനത്തേക്കായിരുന്നു പ്രവർത്തകരുടെ മാർച്ച്. ''ഏകാധിപത്യം അനുവദിക്കില്ല'' എന്ന മുദ്രാവാക്യവുമായി നേതാക്കളും പ്രവർത്തകരും പ്രതിഷേധത്തിൽ പങ്കെടുത്തു.
മാർച്ചിനിടെ പാർട്ടി ജനറൽ സെക്രട്ടറി എം.എ ബേബിയെ ഉൾപ്പെടെ നിരവധി നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. ബൃന്ദ കാരാട്ട് അടക്കമുള്ള മുതിർന്ന നേതാക്കളും പ്രതിഷേധത്തിൽ പങ്കെടുത്തിരുന്നു.